സൂപ്പർസോണിക് വേഗതയിൽ ഓടുന്ന ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന . മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഈ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട് . അൾട്രാ ഹൈ-സ്പീഡ് മാഗ്നറ്റിക് ലെവിറ്റേഷൻ (മാഗ്ലെവ്) എന്ന ട്രെയിൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ ലിമിറ്റഡാണ് ഇതിന്റെ നിർമ്മാണം . ഷാൻസിയിൽ സ്ഥിതി ചെയ്യുന്ന ടെസ്റ്റ് സോണിലായിരുന്നു ഈ മാഗ്ലേവ് ട്രെയിന്റെ പരീക്ഷണം . രണ്ട് കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈനിനുള്ളിൽ വാക്വം നിലനിർത്തിയാണ് ട്രെയിൻ ഓടിച്ചത്. ഭാവിയിൽ, ഹാങ്‌ഷൗവിനും ഷാങ്ഹായ്‌ക്കും ഇടയിൽ ഈ ട്രെയിൻ ഓടിക്കും.
മണിക്കൂറിൽ 623 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ പരീക്ഷണം നടത്തിയത്.നിലവിൽ ചൈനയിൽ ഓടുന്ന അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററാണ്.
