ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാറില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാനഡയിലെ വാന്‍കൂവറിലാണ് 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഔഡി കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ചിരാഗ് ആന്റിലിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നതായാണ് പൊലീസ് പറയുന്നത്. ഏപ്രില്‍ 12 നായിരുന്നു സംഭവമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല അന്വേഷണം പുരോഗമിക്കുകയാണ്. ചിരാഗ് ആന്റില്‍ 2022-ല്‍ എംബിഎ പഠനത്തിനായി ഹരിയാനയിലെ സോനിപത്തില്‍ നിന്ന് വാന്‍കൂവറിലേക്ക് സ്റ്റഡി വിസയില്‍ വന്നതാണ്. ബിരുദം നേടിയ ശേഷം ഇവിടെ ജോലി ചെയ്യുകയായിരുന്നു.
ചിരാഗിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും നീതിക്കായി അഭ്യര്‍ത്ഥിക്കുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 12 ന് രാവിലെ ചിരാഗ് ആന്റിലുമായി സംസാരിച്ചതായി സഹോദരന്‍ റോണിത് പറഞ്ഞു. വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് സഹോദരന്‍ സന്തോഷവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാറില്‍ വെടിയേറ്റു മരിച്ചു
Reading Time: < 1 minute






