കനേഡിയൻ പെർമനന്റ് റെസിഡൻസിന് അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളവർക്ക് (ഐടിഎ) തൊഴിൽ അന്വേഷണം തുടങ്ങാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എക്സ്പ്രസ് എൻട്രി സംവിധാനം വഴിയാണ് മിക്ക വിദേശ പൗരന്മാരും കാനഡയിൽ എത്തുന്നത്. എക്സ്പ്രസ് എൻട്രി ഡ്രോയിലൂടെ ഐടിഎ ലഭിച്ചതിനു ശേഷം പി ആറിനുള്ള അപേക്ഷ സമർപ്പിക്കാൻ ക്ഷണിക്കുകയാണ് ചെയ്യുക. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ജോലിക്ക് ശ്രമിക്കാവുന്നതാണ്. തൊഴിൽ തേടുമ്പോൾ പ്രയോഗിക്കാവുന്ന സ്ട്രാറ്റജികൾ ഇതാ.
ഓൺലൈൻ നെറ്റ്വർക്കിങ്
പബ്ലിക് ആയി പരസ്യപ്പെടുത്താത്ത തൊഴിലവസരങ്ങൾ കണ്ടുപിടിക്കുന്നതിനും അത് ഫലപ്രദമായി ഉപയോഗിക്കുന്നതിനും ശക്തമായ നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. കാനഡയിൽ എത്തുന്നതിനു മുൻപ് തന്നെ ഇവിടെ ബന്ധങ്ങൾ വിപുലമാക്കാനും നെറ്റ് വർക്കിംഗ് വഴി സാധിക്കും. എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കാം.
ഗവൺമെന്റ് ഓഫ് കാനഡ ജോബ് ബാങ്ക്
എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ നടപ്പിലാക്കുന്ന ദേശീയ തലത്തിലുള്ള തൊഴിൽ സേവനമാണ് ഗവൺമെന്റ് ഓഫ് കാനഡ ജോബ് ബാങ്ക്. ഇവർക്ക് വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉണ്ട്. ഇതും പ്രയോജനപ്പെടുത്താം.
ലിങ്ക്ഡ്ഇൻ
തൊഴിൽ സംബന്ധമായ സേവനങ്ങൾ നൽകുന്ന കാനഡയിലെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ലിങ്ക്ഡ്ഇൻ. കാനഡയിൽ തൊഴിൽ കണ്ടെത്താനുള്ള മികച്ച മാർഗ്ഗമാണിത്.