പെർമനന്റ് റസിഡൻസി നേടിയ ഏഷ്യൻ വിഭാഗക്കാരിൽ 66.3 ശതമാനം പേരും കാനഡയിൽ തൊഴിൽ ചെയ്യുന്നവരായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഏഷ്യക്കാർക്കുള്ളത്. 67.7 ശതമാനം തൊഴിൽ നിരക്കുള്ള ആഫ്രിക്കൻ പിആർ റസിഡൻസിനാണ് ഒന്നാം സ്ഥാനം. ലാറ്റിൻ അമേരിക്ക 66 ശതമാനം വടക്കേ അമേരിക്ക 56.6 ശതമാനം, യൂറോപ്പ് 56.6 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.
ലോകമെമ്പാടുമുള്ള മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരെ അപേക്ഷിച്ച്, ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള സ്ഥിരതാമസക്കാരായ കുടിയേറ്റക്കാർ ശരാശരി ഉയർന്ന തൊഴിൽ നിരക്കാണ് കൈവരിച്ചതെന്ന് കണക്കുകൾ പറയുന്നു. 15 വയസ്സിന് മുകളിലുള്ള കാനഡയിലെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ തൊഴിൽ നിരക്ക് പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.







