dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Automobile #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology #Travel

67,000 ഹോണ്ട അക്യൂറ വാഹനങ്ങൾ തിരിച്ച് വിളിച്ചു

Reading Time: < 1 minute

ഫ്രണ്ട് പാസഞ്ചർ എയർബാഗ് സെൻസറുകളിലെ പ്രശ്‌നങ്ങൾ കാരണം കാനഡയിലെ 66,846 അക്യൂറ വാഹനങ്ങൾ തിരിച്ച് വിളിച്ച് ഹോണ്ട. 2020 മുതൽ 2022 വരെ പുറത്തിറക്കിയ വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. അക്കോർഡ്, സിവിക്, സിആർ-വി, ഫിറ്റ്, എച്ച്ആർ-വി, ഇൻസൈറ്റ്, ഒഡീസി, റിഡ്ജ്‌ലൈൻ എന്നിവയെയും അക്യൂറ എംഡിഎക്‌സ്, ആർഡിഎക്‌സ്, ടിഎൽഎക്‌സ് എന്നിവയെയും ഹോണ്ട തിരിച്ചുവിളിച്ചിട്ടുണ്ട്.
വാഹനങ്ങളിലെ മുൻ സീറ്റിലെ സെൻസറുകളുടെ പ്രിന്റഡ് സർക്യൂട്ട് ബോർഡിലെ കപ്പാസിറ്റർ പൊട്ടിപ്പോകുകയും ആന്തരിക ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഹോണ്ട വ്യക്തമാക്കി.
തിരിച്ചുവിളി ബാധിച്ച ഒരു ശതമാനം വാഹനങ്ങൾക്കും ഈ തകരാർ ഉണ്ടെന്നാണ് ഹോണ്ടയുടെ കണക്ക്. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ ഓഫായേക്കാവുന്ന പാസഞ്ചർ എയർബാഗ് ഇൻഡിക്കേറ്റർ നിരീക്ഷിക്കാൻ വാഹന നിർമ്മാതാക്കൾ വാഹന ഉടമകളെ ഉപദേശിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡീലർമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വാഹന ഉടമകളെ അടുത്ത മാസം അറിയിക്കുമെന്നും ഹോണ്ട പറയുന്നു. ഈ അറ്റകുറ്റപ്പണികൾക്കായി സ്വന്തം ചെലവിൽ പണം നൽകിയ ഉടമകൾക്ക് റീഇംബേഴ്സ്മെൻ്റിന് അർഹതയുണ്ടാകുമെന്നും കമ്പനി പറയുന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *