ന്യൂഡൽഹി : ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് ഇസ്രായേലിൽ എത്തിയത്.
അഞ്ചു വയസുള്ള മകൾ ഉണ്ട്. നിബിന്‍റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്.
