ആഹാ റേഡിയോയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കെ എസ് ചിത്ര ഷോ – ‘ ചിത്ര വർണം ‘ അതിഗംഭീരമായി നടന്നു. ഏപ്രിൽ 27 ശനിയാഴ്ച ടൊറന്റോയിൽ വച്ചാണ് പരിപാടി നടന്നത്. ചിത്ര വർണം വൻ വിജയമാക്കിയ കനേഡിയൻ മലയാളികളോട് സംഘാടകർ നന്ദി രേഖപ്പെടുത്തി. വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള 2000 ത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
മൂന്നാം വാർഷികാഘോഷൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടി നടന്നത് ഫെബ്രുവരി 17ആം തിയ്യതി ആയിരുന്നു. ആഹാ റേഡിയോയും എന്റെ കാനഡ ഇവന്റ്സും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
മലബാർ ഗോൾഡ്, ജിതിൻ ദാസ് ബ്രോക്കർ ഡയറക്ടർ ടീം അലൈയൻസ് എന്നിവരായിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ. ബോബൻ ജെയിംസ് ട്രിനിറ്റി ഗ്രൂപ്പ്, Oakville Mitsubishi, Stratford Kia , Stratford Nissan എന്നിവരും സ്പോൺസർമാരാണ്.
ആഹാ റേഡിയോ കെ എസ് ചിത്ര ഷോ : വിജയമാക്കിയ കനേഡിയൻ മലയാളികൾക്ക് നന്ദി രേഖപ്പെടുത്തി സംഘാടകർ
Reading Time: < 1 minute






