ചരിത്രത്തിൽ ആദ്യമായി കാനഡയിലെ വായു ഗുണനിലവാരം യുഎസിനേക്കാൾ മോശമാണെന്ന് റിപ്പോർട്ട്. ആറാം വാർഷിക വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലെയും ഏറ്റവും മലിനമായ 15 നഗരങ്ങളിൽ 14 എണ്ണം കാനഡയിലാണെന്നും റിപ്പോർട്ട് പറയുന്നു. ആൽബർട്ടയിലെ ഫോർട്ട് മക്മറെയ്‌ക്കും പീസ് റിവറിനും ആണ് മലിനീകരണത്തിന്റെ കാര്യത്തിൽ മുന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയ, എസ്റ്റോണിയ, ഫിൻലാൻഡ്, ഗ്രെനഡ, ഐസ്‌ലാൻഡ്, മൗറീഷ്യസ്, ന്യൂസിലാൻഡ് എന്നീ ഏഴ് രാജ്യങ്ങൾ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതെന്നും റിപ്പോർട്ട് കണ്ടെത്തി. സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir ആണ് വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
