പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിൽ (PNP) മാറ്റം വരുത്തി ആൽബർട്ട. ജൂൺ 11-ന് ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിന് കീഴിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് പുനരാരംഭിക്കുമെന്ന് പ്രവിശ്യ വ്യക്തമാക്കി.
കൂടാതെ, കനേഡിയൻ ഗവൺമെൻ്റിൻ്റെ വാർഷിക പിഎൻപി അലോക്കേഷൻ്റെ പശ്ചാത്തലത്തിൽ 2024-ലേക്കുള്ള നോമിനേഷൻ ടാർഗെറ്റുകളും പ്രോസസ്സിംഗ് സമയങ്ങളും നിയന്ത്രിക്കും. പ്രവിശ്യയുടെ വാർഷിക നോമിനേഷൻ ക്വാട്ട 9,750 ആണ്. മെയ് 29 വരെ AAIP യുടെ വിവിധ സ്ട്രീമുകൾക്ക് കീഴിൽ പ്രവിശ്യ ഇതിനകം 4,337 ഉദ്യോഗാർത്ഥികൾക്ക് ഇന്ഡവിറ്റേഷൻ നൽകിയിട്ടുണ്ട്.
ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, റൂറൽ റിന്യൂ സ്ട്രീം, ആക്സലറേറ്റഡ് ടെക് പാത്ത് വേ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം എന്നീ സ്ട്രീമുകളിലായി നോമിനേഷനുകൾ ഏഴ് മാസത്തിനുള്ളിൽ പ്രവിശ്യ വീതിച്ചു നൽകിയേക്കും.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിൽ മാറ്റം വരുത്തി ആൽബർട്ട
Reading Time: < 1 minute






