ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ബന്ധിത എന്‍ട്രി ലെവല്‍ പരിശീലനത്തിന് പകരമായി പുതിയ ലേണിംഗ് പ്രോഗ്രാമുമായി ആല്‍ബെര്‍ട്ട. 2018 ല്‍ സസ്‌ക്കാച്ചെവനില്‍ ഹംബോള്‍ട്ട് ബ്രോങ്കോസില്‍ ഹോക്കി ടീം സഞ്ചരിച്ചിരുന്ന ബസ് സെമി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് 2019 മുതലാണ് നിലവിലുള്ള നിര്‍ബന്ധിത എന്‍ട്രി ലെവല്‍ ട്രെയ്‌നിംഗ് പരിശീലനം ആരംഭിച്ചത്.
100 മണിക്കൂറിലധികം ഡ്രൈവര്‍ പരിശീലനം പൂര്‍ത്തിയാക്കാൻ പുതിയ ക്ലാസ് 1 ഡ്രൈവര്‍മാരെ സഹായിക്കുന്നതാണ് MELT.ഈ പ്രോഗ്രാമിന് പകരമാണ് പുതിയ ലേണിംഗ് പ്രോഗ്രാം ആവിഷ്‌കരിക്കുന്നതെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ 4000 തൊഴിലവസരങ്ങളാണ് ഈ രംഗത്തുള്ളതെന്ന് ആല്‍ബെര്‍ട്ട മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് ഹാര്‍പ്പര്‍ പറയുന്നു. 2025 മുതല്‍ പുതിയ പ്രോഗ്രാം നടപ്പിലാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ അപേക്ഷകര്‍ തങ്ങളുടെ കരിയറില്‍ ഉപയോഗിക്കുന്ന അതേ വാഹനത്തില്‍ തന്നെ പരിശീലനം നേടും. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ റെഡ് സീല്‍ പദവിയും പ്രൊഫഷണല്‍ ട്രേഡ് എന്ന അംഗീകാരവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ഇത് അവരെ ജോലിയില്‍ പ്രവേശിക്കുന്നതിന് എളുപ്പമാക്കുന്നു.
