ഒട്ടാവ: കാനഡയിലെ ലിബറല്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇന്ത്യന്‍ വംശജ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പറഞ്ഞുകേൾക്കുന്നത്. ചൊവ്വാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ഇതിനൊപ്പം ലിബറല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. കാനഡ പാർലമെന്റിലേലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളുടെ മന്ത്രിയാണ്. നേരത്തേ പ്രതിരോധ മന്ത്രിയായും ചുമതല വഹിച്ചിരുന്നു. 2019ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അനിത, ലിബറൽ പാർട്ടിയുടെ ശക്തരായ നേതാക്കളിൽ ഒരാളാണ്.
ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെ കനേഡിയന്‍ മാധ്യമങ്ങളില്‍ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അനിതയുടെ പേരാണ് സജീവ പരിഗണനയില്‍ ഉള്ളത്.
നോവ സ്‌കോട്ടിയയില്‍ ജനിച്ച് വളര്‍ന്ന അനിത 1985 ലാണ് ഒന്റാറിയോയിലേക്ക് താമസം മാറിയത്. 2019 ല്‍ ഓക്ക്വില്ലെയില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്. 2019 മുതല്‍ 2021 വരെ പൊതുസേവന മന്ത്രിയായും ദേശീയ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോണ്‍ ആണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് നാലുമക്കളാണ് ഉള്ളത്.
രാഷ്ട്രീയക്കാരി എന്നതിലുപരി അഭിഭാഷകയും ഗവേഷകയുമാണ് അനിത ആനന്ദ്. ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറായിരിക്കെയാണ് രാഷ്ട്രീയ പ്രവേശം.
കാനഡയില്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കും; ആരാണ് അനിത ആനന്ദ്?

Reading Time: < 1 minute