കുറച്ച് മിനിറ്റ് ദേഷ്യപ്പെടുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി പഠനം. ദേഷ്യവും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 280 ആരോഗ്യമുള്ള മുതിർന്നവരിൽ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിംഗ് മെഡിക്കൽ സെൻ്റർ,യേൽ സ്കൂൾ ഓഫ് മെഡിസിൻ, ന്യൂയോർക്കിലെ സെൻ്റ് ജോൺസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ആളുകളെ നാലു ഗ്രൂപ്പുകളായി തിരിക്കുകയും അവരിൽ ദേഷ്യം ഉണർത്തുന്ന സംഭവങ്ങൾ ഓർമിപ്പിക്കുകയും ഇവരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും കോപം വന്നതിനും ശേഷവുമുള്ള രക്തപ്രവാഹവും സമ്മർദവും അളക്കുകയും ചെയ്‌തു. ദേഷ്യം വന്നവരിൽ രക്തക്കുഴലിൽ കാര്യമായ മാറ്റം വന്നതായി പഠനം കണ്ടെത്തി. അമിത ദേഷ്യം കാർഡിയോവാസ്‌കുലർ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
നിങ്ങൾ അമിതമായി ദേഷ്യപ്പെടുന്നവരാണോ? ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് സാധ്യത
Reading Time: < 1 minute






