കുടിയേറ്റക്കാരെ നിലനിർത്തൽ നിരക്ക് അറ്റ്ലാൻ്റിക് കാനഡയിൽ വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. അറ്റ്ലാൻ്റിക് കാനഡയിലെ നോവ സ്കോഷ്യ, ന്യൂ ബ്രൺസ്‌വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിടങ്ങളിൽ കുടിയേറ്റക്കാരുടെ നിലനിർത്തൽ നിരക്ക് വർധിച്ചപ്പോൾ സസ്‌കാച്ചെവൻ, മാനിറ്റോബ എന്നീ പ്രയറി പ്രവിശ്യകളിൽ നിരക്ക് കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
2022 ലോൺജിറ്റ്യൂഡിനൽ ഇമിഗ്രേഷൻ ഡാറ്റാബേസ് (IMDB) ഉപയോഗിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുടിയേറ്റക്കാർ എവിടെ താമസിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞിട്ടുള്ള സ്ഥലത്ത് തന്നെ തുടരുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് നിലനിർത്തൽ നിരക്ക് നിർണ്ണയിക്കുന്നത്. ഇതിനായി അവർ അവിടെ ടാക്സ് ഫയൽ ചെയ്യുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
2012- 2016-ലെ നികുതി ഫയലിംഗ് ഡാറ്റ ഉപയോഗിച്ച് അഞ്ച് വർഷത്തെ നിലനിർത്തൽ നിരക്കുകളും 2016-2020 വരെയുള്ള ഡാറ്റ ഉപയോഗിച്ചുള്ള ഒരു വർഷത്തെ നിരക്കുകളും വിശകലനം ചെയ്തു.
കുടിയേറ്റക്കാരെ നിലനിർത്തുന്നതിൽ മുന്നിൽ ഒന്റാരിയോ
ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ ആൽബർട്ട എന്നീ പ്രവിശ്യകളാണ് 2016 ൽ കാനഡയിലെത്തിയ പുതിയ കുടിയേറ്റക്കാരുടെ അഞ്ചു വർഷത്തെ നിലനിർത്തൽ നിരക്കിൽ മുന്നിൽ. ഈ മൂന്ന് പ്രവിശ്യകളിലും നിലനിർത്തൽ നിരക്ക് 84 ശതമാനത്തിനു മുകളിലാണ്. കുടിയേറ്റക്കാര നിലനിർത്തുന്നതിൽ മുന്നിൽ ഒന്റാരിയോയാണ് 93.1ശതമാനം.
അതേ സമയം 2012-2016 കാലഘട്ടത്തിൽ ഇറങ്ങിയ പുതുമുഖങ്ങളുടെ നിലനിർത്തൽ നിരക്കിൽ സസ്‌കാച്ചെവാനിലും മാനിറ്റോബയിലും കുത്തനെ ഇടിവ് അനുഭവപ്പെട്ടതായും പഠനം ചൂണ്ടിക്കാട്ടുന്നു. സസ്‌കാച്ചെവാനിൽ നിരക്ക് 14% കുറഞ്ഞു (72.2% ൽ നിന്ന് 57.9% വരെ), മാനിറ്റോബയുടെ നിരക്ക് 11% കുറഞ്ഞ് 75.1% ൽ നിന്ന് 64.1% ആയതായും റിപ്പോർട്ട് പറയുന്നു.
ഈ പ്രവിശ്യകളിലെ ഒരു വർഷത്തെ നിലനിർത്തൽ നിരക്കിലും ഇതേ പ്രവണത പ്രകടമായിരുന്നു. മാനിറ്റോബയിൽ, 2016-ൽ പ്രവേശനം നേടിയ പുതുമുഖങ്ങളുടെ ഒരു വർഷത്തെ നിലനിർത്തൽ നിരക്ക് 78.4% ൽ നിന്ന് 2020-ൽ പ്രവേശനം നേടിയവരുടെ 74.9% ആയി കുറഞ്ഞു.
സസ്‌കാച്ചെവാനിലാണ് കൂടുതൽ കുറഞ്ഞത്. 2016 ൽ 75.7% ൽ നിന്ന് 2020 ൽ 64.6% ആയി, 11.1 ശതമാനം പോയിൻ്റ് ഇടിവ്.
കാനഡയുടെ കിഴക്കൻ തീരത്ത്, ന്യൂ ബ്രൺസ്‌വിക്കും പ്രിൻസ് എഡ്വേർഡ് ഐലൻഡും (PEI) 2016-ൽ പ്രവേശനം നേടിയ കുടിയേറ്റക്കാരെ നിലനിർത്തുന്നതിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ന്യൂ ബ്രൺസ്‌വിക്ക് അതിൻ്റെ ഏറ്റവും ഉയർന്ന അഞ്ച് വർഷത്തെ നിലനിർത്തൽ നിരക്കായ 56% എത്തി. കാനഡയിലെ ഏറ്റവും കുറഞ്ഞ നിലനിർത്തൽ നിരക്ക് PEI-യ്ക്ക് ഇപ്പോഴും ഉണ്ടായിരുന്നു, 30.9%. എന്നിരുന്നാലും, ഇത് ഇപ്പോഴും 2012-ൽ പ്രവേശനം നേടിയവരുടെ നിലനിർത്തൽ നിരക്കിനേക്കാൾ ഏകദേശം 6% കൂടുതലാണ്.
