കാനഡയില്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്വന്തം ശരീരത്തിനെതിരെ ശരീരത്തിലെ തന്നെ രോഗപ്രതിരോധ സംവിധാനം പ്രതികരിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍. കുറഞ്ഞത് 80 തരം ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ടൈപ്പ് 1 പ്രമേഹം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്(എംഎസ്), റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്(RA) ലൂപ്പസ് ക്രോണ്‍സ് രോഗം, സോറിയാസിസ് സ്‌ക്ലിറോഡെര്‍മ എന്നിവയാണ് ചില രോഗങ്ങള്‍. കാനഡയിൽ 90,000 ത്തിലധികം പേര്‍ക്കാണ് എംഎസ് ബാധിച്ചിട്ടുള്ളള്ളതെന്നാണ് കണക്കുകള്‍. 2031 ആകുമ്പോഴേക്കും എംഎസ് ബാധിക്കുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം 130,000 ആയി ഉയരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്‍ഫ്‌ളമേറ്ററി ബൗവല്‍ ഡിസീസ്(ഐബിഡി) ഉള്‍പ്പെടെയുള്ള മറ്റ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രോണ്‍സ് ആന്‍ഡ് കോളിറ്റിസ് ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ 2035 ആകുമ്പോഴേക്കും ഐബിഡി ഉള്ളവര്‍ രാജ്യത്തെ ജനസംഖ്യയുടെ 1.1 ശതമാനമായിരിക്കും. ടൈപ്പ് 1 പ്രമേഹം ബാധിച്ച കനേഡിയന്‍ പൗരന്മാരുടെ എണ്ണം 300,000 എന്നാണ് റിപ്പോര്‍ട്ട്. സോറിയാസിസ്, സ്‌ക്ലിറോഡെര്‍മ തുടങ്ങിയ മറ്റ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളും ആളുകളില്‍ അതിവേഗം പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാനഡയില്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു
Reading Time: < 1 minute






