കാനഡ: എൻഫാമിൽ, ന്യൂട്രാമിജെൻ എന്നിവയുടെ നിർമ്മാതാക്കളായ റെക്കിറ്റും മീഡ് ജോൺസൺ ന്യൂട്രീഷനും, യുഎസിനു പുറത്ത് ഉൽപ്പന്ന സാമ്പിൾ പരിശോധനയെത്തുടർന്ന് പശുവിൻപാൽ അലർജിയുള്ള ശിശുക്കൾക്ക് നൽകുന്ന പ്രത്യേക ഫോർമുലയായ ന്യൂട്രാമിജൻ ഹൈപ്പോഅലർജെനിക് ഇൻഫന്റ് ഫോർമുല പൗഡറിന്റെ ക്യാനുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു . തുടർന്ന് 675,000-ലധികം ബേബി ഫോർമുല ക്യാനുകൾ ബാക്ടീരിയ മലിനീകരണത്തിന് തിരികെ വിളിക്കുന്നതായി കമ്പനി അറിയിച്ചു.
0 56796 00498 2, 0 56796 00498 5 എന്നീ യുപിസി കോഡുകളുള്ള പൊടിച്ച ഫോർമുലയുടെ 561 ഗ്രാം കണ്ടെയ്‌നറുകൾ ക്രോണോബാക്റ്റർ സകാസാക്കി രോഗാണു ഉണ്ടായേക്കാമെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) പറഞ്ഞു. പൊടിച്ച പാൽ, ശിശു ഫോർമുല, ഹെർബൽ ടീ തുടങ്ങിയ ഉണങ്ങിയ ഉൽപ്പന്നങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയായ ക്രോണോബാക്റ്റർ സകാസാക്കിയുടെ മലിനീകരണം മൂലമാണ് ശിശു ഫോർമുല ക്യാനുകൾ തിരിച്ചുവിളിക്കുന്നത് .
നിലവിൽ, 2023 ജൂണിൽ നിർമ്മിച്ച ന്യൂട്രാമിജൻ ഹൈപ്പോഅലോർജെനിക് ഇൻഫന്റ് ഫോർമുല 12.6, 19.8 oz ക്യാനുകൾ മാത്രമാണ് തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യൂട്രാമിജന്റെ ലിക്വിഡ് ഫോർമുലകളോ അവയുടെ മറ്റ് പോഷകാഹാര ഉൽപ്പന്നങ്ങളോ ഇതിൽ ഉൾപ്പെടില്ല.
