ബാക്ടീരിയ അണുബാധ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനാൽ നേസല്‍ സ്‌പ്രേകൾ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. മരുന്ന് നിര്‍മാണ കമ്പനി അപോടെക്‌സിന്റെ(Apotex) APO-Mometasone നേസല്‍ സ്‌പ്രേയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച നേസല്‍ സ്‌പ്രേകളില്‍ ബര്‍ഖോള്‍ഡേരിയ സെപാസിയ കോംപ്ലക്‌സ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കുട്ടികളിലെ അലര്‍ജി, 12 വയസ്സും അതില്‍ കൂടുതലുമുള്ള സൈനസൈറ്റിസ് രോഗമുള്ളവര്‍, നാസല്‍ പോളിപ്‌സ് ബാധിച്ച് മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് നൽകുന്ന മരുന്നാണിത്.
TX5343,TZ2586 എന്നീ നമ്പറുകളിലുള്ള സൊമെറ്റാസോണ്‍ സ്‌പ്രേകളിലാണ് ബാക്ടീരിയ കണ്ടെത്തിയിരിക്കുന്നത്. തിരിച്ചുവിളിച്ചിരിക്കുന്ന നേസല്‍ സ്‌പ്രേ കൈവശമുള്ളവര്‍ വാങ്ങിയ ഫാര്‍മസികളിലേക്ക് തിരികെ നല്‍കണമെന്നും നേസല്‍ സ്‌പ്രേ അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചവര്‍ ഉടന്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറെ സമീപിക്കണമെന്നും ഹെല്‍ത്ത് കാനഡ വ്യക്തമാക്കി.
