അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സാമൂഹ മാധ്യമത്തില്‍ കാര്‍ട്ടൂണ്‍. ചൊവ്വാഴ്ച പുലര്‍ച്ചയോടെ മേരിലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പുറപ്പെട്ട ‘ഡാലി’ എന്ന ചരക്കുകപ്പല്‍ പാലത്തിലിടിച്ചത്. ഇതിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് വംശീയ അധിക്ഷേപം അടങ്ങിയ കാര്‍ട്ടൂണ്‍ പ്രചരിച്ചത്. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. ഇന്ത്യക്കാരെ അപമാനിക്കുന്നതിന് പുറമെ കപ്പലിലെ ജീവനക്കാരെ അപഹസിക്കുന്നതും അവര്‍ക്കെതിരെ തെറ്റിദ്ധാരാണ പരത്തുന്നതുമാണ് ഇതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അതേസമയം അപകടത്തിന് മുന്‍പ് കപ്പല്‍ ജീവനക്കാര്‍ മുന്നറിയിപ്പ് സന്ദേശം നല്‍കിയതിനാല്‍ ഒരുപാട് ജീവന്‍ രക്ഷിക്കാനായി എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
