സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ പോലെ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തി ബാങ്ക് ഓഫ് കാനഡ. ഇതോടെ പ്രധാന പലിശ നിരക്ക് 5.0 ശതമാനമായി തുടരും. . ഇത് അഞ്ചാം തലണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്.
സമ്പദ്‌വ്യവസ്ഥയിലുടനീളം വില സമ്മർദ്ദം കുറഞ്ഞതിനാൽ കാനഡയുടെ പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 2.9 ശതമാനമായി കുറഞ്ഞു. വർഷത്തിൻ്റെ മധ്യത്തോടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.
