ബാങ്ക് ഓഫ് കാനഡ ബുധനാഴ്ച നടത്തുന്ന പലിശ നിരക്ക് പ്രഖ്യാപനത്തിൽ നിരക്ക് നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ. ദുർബലമായ സാമ്പത്തിക സാഹചര്യങ്ങൾ വരും മാസങ്ങളിൽ നിരക്ക് കുറയ്ക്കുന്നതിന് കളമൊരുക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ജൂൺ മാസത്തോടെ ആദ്യമായി പലിശ നിരക്ക് കുറഞ്ഞേക്കുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.
കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം ഏറെക്കുറെ കേന്ദ്ര ബാങ്ക് പ്രതീക്ഷിച്ചതും ആഗ്രഹിച്ചതുമായ നിലയിലാണ് ഉണ്ടാകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. മൂന്നാം പാദത്തേക്കാൾ ആഭ്യന്തര ചെലവ് നാലാം പാദത്തിൽ കുറവായിരുന്നു. ആ കാലഘട്ടത്തിൽ ജനസംഖ്യ വളരെ നാടകീയമായി വളർച്ച കണക്കിലെടുക്കുമ്പോൾ അത് പ്രത്യേകിച്ചും ആശങ്കാജനകമാണ്. നാലാം പാദത്തിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ ഒരു ശതമാനം വാർഷിക നിരക്കിൽ വളർന്നു,.ഇത് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെയും ബാങ്ക് ഓഫ് കാനഡയുടെ ഏറ്റവും പുതിയ പ്രവചനത്തെയും മറികടന്നു.
ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുത്തനെ ഉയർത്തിയതാണ് സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണം. വായ്പകളുടെ പലിശ നിരക്ക് കൂടിയതോടെ ഉപഭോക്താക്കൾ ചെലവ് ചുരുക്കിയിരിക്കുകയാണ്. ഇത് വായ്പകളുടെയും മറ്റ് കടബാധ്യതകളുടെയും രൂപത്തിൽ നിരവധി പേരെ ബാധിച്ചിട്ടുണ്ട്.
