ഈ മാസത്തെ ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎ) ഏകദേശം 158 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീം എന്നിവയ്ക്ക് കീഴിലുള്ള 35 ടെക് തൊഴിലുകളിലേക്കും അവയുടെ എക്സ്പ്രസ് എൻട്രി വേരിയൻ്റുകളിലേക്കും ടാർഗെറ്റുചെയ്‌ത നറുക്കെടുപ്പിലൂടെ 69 ക്ഷണങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ആഗസ്റ്റ് 13-ന് നടന്ന മുൻ ബീസി പിഎൻപി ടെക് നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കട്ട്ഓഫ് സ്‌കോർ 2 പോയിൻ്റ് കുറഞ്ഞിട്ടുണ്ട്.
ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർമാർക്കുമായി 40 ഇൻവിറ്റേഷനും, ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 18 പ്രൊഫൈലുകൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.
2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിൽ 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 31 അപേക്ഷകൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
