dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠന അനുമതി വേഗത്തിൽ, പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ നൽകി ബീസി

Reading Time: < 1 minute

കാനേഡിയിൽ പഠിക്കാൻ വിദേശ വിദ്യാർഥികൾക്ക് പഠന അനുമതിക്കായി അപേക്ഷിക്കുന്നതിന്, ബ്രിട്ടീഷ് കൊളംബിയയുടെ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ (പി.എ.എൽ) സംവിധാനം മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വന്നതായി ഐആർസിസി. 53% PAL-കൾ പൊതു പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾക്കും ബാക്കി 47% സ്വകാര്യ സ്ഥാപനങ്ങൾക്കുമുള്ളതായിരിക്കുമെന്ന് പ്രവിശ്യ പറയുന്നു.
2024 ജനുവരി 22-നാണ്, ഇമിഗ്രേഷൻ റെഫ്യൂജീസ്,സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ സ്റ്റഡി പെർമിറ്റ് അപേക്ഷകർക്ക് PAL സംവിധാനം നിർബന്ധമാക്കിയത്. ആൽബർട്ടയും അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് പിഎഎൽ നൽകാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലേക്കുള്ള ബിരുദ പഠന വിസ അപേക്ഷകളുടെ എണ്ണം 2023 ലെ ഏകദേശം 97,000 ൽ നിന്ന് 2024 ൽ 83,000 ആയി കുറഞ്ഞു. 2023 ൽ ഏകദേശം 60,000 അപേക്ഷകൾ അനുവദിച്ചപ്പോൾ, 2024 ൽ ഏകദേശം 50,000 അപേക്ഷകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 2023 ലെ അപേക്ഷകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ 2024 ൽ അനുവദിക്കപ്പെടുന്ന വിസകളുടെ എണ്ണം ഗണ്യമായി കുറയും.
കാനഡയിലേക്കുള്ള പുതിയ വിദ്യാർത്ഥി വിസ അപേക്ഷകൾക്കുള്ള പരിധി കുറച്ചതായി 2023 ജനുവരി 22ന് ഐആർസിസി വ്യക്തമാക്കി. 2024 ൽ പരമാവധി 360,000 പുതിയ വിദ്യാർത്ഥി വിസകൾ മാത്രമേ നൽകുകയുള്ളൂ, ഇത് 2023 ലെ നിലവാരത്തേക്കാൾ 35% കുറവാണ്.
നിലവിലുള്ള വിദ്യാർത്ഥി വിസ പുതുക്കലുകൾക്കോ, മാസ്റ്റർസ്, ഡോക്ടറേറ്റ് ബിരുദ പഠനങ്ങൾക്കോ ഈ പരിധി ബാധകമല്ല. വിദ്യാർത്ഥി വിസകൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രവിശ്യകൾക്ക് വിതരണം ചെയ്യുമെന്ന് വകുപ്പ് പ്രഖ്യാപിച്ചു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള ജനസംഖ്യ കണക്കുകൾ പ്രകാരം, ഏകദേശം 5.6 ദശലക്ഷം ജനസംഖ്യയുള്ള ബ്രിട്ടീഷ് കൊളംബിയയാണ് കാനഡയിലെ മൂന്നാമത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ. ഈ വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ, ബ്രിട്ടീഷ് കൊളംബിയയ്ക്ക് 2024 ൽ ലഭിക്കുന്ന വിദ്യാർത്ഥി വിസ വിതരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *