ടൊറന്റോ: ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായ ബെലന്റ് മാത്യുവിന് വേണ്ടി ടീം ബെലെന്റ് ഫണ്ട് റെയ്സിങ് സംഗമം നടത്തുന്നു. പ്രചാരണരംഗത്ത് വളന്റിയർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം. സ്‌കാർബറോ സെന്റർ-ഡോൺ വാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് സ്ഥാനാർഥിയായ ബെലന്റ് വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അംഗീകൃത കക്ഷികളുടെ ഔദ്യോഗിക സ്ഥാനാർഥിയായി ഇതുവരെ അംഗീകരിക്കപ്പെട്ടവരിലുള്ള ഏക മലയാളിയാണ്.
മലയാളി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ഫണ്ട് റെയ്സിങ് ഇവന്റിലൂടെ ലക്ഷ്യമിടുന്നത്. “ശക്തവും ഉത്തരവാദിത്തവുമുള്ള ഭരണസംവിധാനം ഉറപ്പാക്കാൻ മലയാളിസമൂഹത്തിന്റെയും സഹകരണം അനിവാര്യമാണ്. പ്രചാരണരംഗത്ത് മാറ്റം സൃഷ്ടിക്കുന്നതിന് വളന്റിയർമാരുടെ സഹായം വേണം. പ്രചാരണം ചെലവേറിയ പ്രക്രിയയായതിനാൽ ചെറുതും വലുതുമായ സംഭാവനയും ആവശ്യമാണ്. രാഷ്ട്രീയപാർട്ടികൾക്കുള്ള സംഭാവനകൾക്ക് ഫെഡറൽ ടാക്സ് ക്രെഡിറ്റ് ലഭിക്കുമെന്ന പ്രത്യേകതയമുള്ളതിനാൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നു. “മലയാളിസമൂഹത്തിന്റെകൂടി പ്രതിനിധിയായാണ് മൽസരിക്കുന്നതെന്നതിൽ അഭിമാനമുണ്ടെന്നും” ബെലന്റ് മാത്യു പറഞ്ഞു.
400 ഡോളറാണ് സംഭാവനയെങ്കിൽ അതിന്റെ 75% ശതമാനം വരെയാണ് നികുതികിഴിവ് ലഭിക്കുക. അതായത് 300 ഡോളർ. 400 മുതൽ 750 ഡോളർ വരെയുള്ള സംഭാവനകൾക്ക് 50% ടാക്സ് ക്രെഡിറ്റ് ലഭിക്കും. 750ന് മുകളിലുള്ള സംഭാവനകൾക്ക് 33.33% ടാക്സ് ക്രെഡിറ്റ് ലഭിക്കുമെങ്കിലും പരമാവധി ലഭിക്കാവുന്ന തുക 650 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. മലയാളി സമൂഹത്തിൽനിന്നുള്ള സ്ഥാനാർഥിയെന്നനിലയിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഫണ്ട് റെയ്സിങിൽ പങ്കാളികളാക്കാൻ ശ്രമിക്കണമെന്നും അഭ്യർഥിക്കുന്നു.
എച്ച്. എം. ടിയിൽ ഉദ്യോഗസ്ഥനായിരുന്ന ചിറ്റംകോട്ട് സി. ജി. മാത്യുവിന്റെയും എലിസബത്തിന്റെയും മകനാണ് എറണാകുളം മാമംഗലത്തുനിന്നുള്ള ബെലന്റ്. പതിനഞ്ച് വർഷം മുൻപാണ് കാനഡയിലേക്ക് കുടിയേറിയത്. അന്നു മുതൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ബെലന്റ്, ദുർഹം മലയാളി അസോസിയേഷന്റെ (ഡുമാസ്) പ്രസിഡന്റ്, വടക്കനമേരിക്കയിലെ തന്നെ ആദ്യകാല മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ ജോയിന്റ് എന്റർടെയ്ൻമെന്റ് കൺവീനർ, കനേഡിയൻ കൊച്ചിൻ ക്ളബ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. പിക്കറിങ്ങിലാണ് ബെലന്റ് കുടുംബസമേതം താമസിക്കുന്നത്. അഭിഭാഷകയായ ടീന ബെലന്റാണ് ഭാര്യ. മക്കൾ: സാറ, ജോനഥൻ, റെബേക്ക.
സംഭാവനകൾക്ക്:https://donvalleyeast.conservativeeda.ca/donate/
വളന്റിയറാകാൻ:https://donvalleyeast.conservativeeda.ca/donate/
ഫണ്ട് റെയ്സിങ് ഇവന്റിൽ പങ്കെടുക്കാൻ:https://www.eventbrite.com/e/fundraiser-event-with-conservative-candidate-belent-mathew-tickets-1261461789169?aff=oddtdtcreator
