dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan

കാനഡയിൽ മലയാളി വിദ്യാർത്ഥി മരിച്ചു

Reading Time: < 1 minuteഓട്ടവ: തിരുവനന്തപുരം സ്വദേശി  ഖാലിദ് മുഹമ്മദ്(23) കാനഡയിലെ  സു സെ മാരിയില്‍ അന്തരിച്ചു. സൂകോളജ് വിദ്യാർത്ഥിയാണ്.കൂടുതൽ വിവരങ്ങല്‍ ലഭ്യമായിട്ടില്ല.

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

Reading Time: < 1 minuteഹാമില്‍ട്ടണ്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാരിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്ന് വെടിയേറ്റത്.രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയപ്പില്‍ അബദ്ധത്തില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡ് ജങ്ഷന് സമീപം വൈകുന്നേരം 7.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ […]

2.35 ദശലക്ഷത്തോളം താല്കാലിക വിസാ അപേക്ഷകൾ നിരസിച്ച് കാനഡ

Reading Time: < 1 minute2.35 ദശലക്ഷത്തോളം താല്കാലിക വിസാ അപേക്ഷകൾ കാനഡ നിരസിച്ചതായി റിപ്പോർട്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആണ് ഇക്കാര്യം അറിയിച്ചത്. ഇമിഗ്രേഷൻ കൂടിയതോടെ ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ സമ്മർദ്ദം അനുഭവപ്പെട്ടതാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.‌1.95 സന്ദർശക വിസ അപേക്ഷകളാണ് 2024ൽ നിരസിക്കപ്പെട്ടത്. 2023നെ അപേക്ഷിച്ച് 40 ശതമാനത്തിൻ്റെ വർധനയാണ് ഈ വിഭാഗത്തിൽ ഉണ്ടായത്. കൂടാതെ 290317 സ്റ്റഡി പെർമിറ്റ് അപേക്ഷകളും 115549 വർക് പെർമിറ്റ് അപേക്ഷകളും […]

യു എസിലെ വെക്കേഷന്‍ ഹോമുകള്‍ വിറ്റ് കനേഡിയന്മാർ; റിപ്പോർട്ട്

Reading Time: 2 minutesയു എസിലെ വെക്കേഷന്‍ ഹോമുകള്‍ വിറ്റൊഴിവാക്കുന്ന കാനഡക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. ഴിഞ്ഞ വര്‍ഷം കനേഡിയന്‍ ഡോളറിന്റെ ഇടിവും ട്രംപ് ഭരണകൂടം കാനഡയില്‍ പുതിയ താരിഫുകള്‍ പ്രഖ്യാപിക്കുകയും യു എസില്‍ സ്വത്ത് കൈവശം വച്ചിരിക്കുന്ന കാനഡക്കാരെ യു എസ് സര്‍ക്കാര്‍ ശിക്ഷിച്ചേക്കുമെന്ന പ്രചരണം ആശങ്കയിലാക്കുകയും ചെയ്തതാണ് പ്രധാന കാരണമെന്ന് റിപ്പോർട്ട് പറയുന്നു.നിരവധി കനേഡിയന്‍മാര്‍ തങ്ങളുടെ യു എസ് വെക്കേഷന്‍ ഹോമുകള്‍ ഉപേക്ഷിക്കുകയും ഫ്‌ളോറിഡ, അരിസോണ പോലുള്ള ജനപ്രിയ സ്‌നോബേര്‍ഡ് സ്ഥലങ്ങളില്‍ പതിറ്റാണ്ടുകളായി അവര്‍ സ്വന്തമാക്കിയിരുന്ന സ്വത്തുക്കള്‍ വില്‍ക്കുകയും […]

CRA-യിൽ നിന്നും റീ-അസസ്മെൻ്റ് നോട്ടീസുകൾ ലഭിച്ച് ഒന്റാറിയോയിലെ ടർബോടാക്സ് ഉപയോക്താക്കൾ

Reading Time: < 1 minuteകാനഡ റവന്യൂ ഏജൻസിയിൽ നിന്നും റീ-അസസ്മെൻ്റ് നോട്ടീസുകൾ ലഭിച്ച് ഒന്റാറിയോയിലെ ടർബോടാക്സ് ഉപയോക്താക്കൾ. ഇതോടെ ആയിരക്കണക്കിന് ഡോളറുകൾ തിരിച്ചടയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ് പല കുടുംബങ്ങളും. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടും, പിന്നീട് ശിശു സംരക്ഷണത്തിന് അർഹരല്ലാത്ത ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന് അറിയിപ്പ് ലഭിച്ചതായി പറയുന്നു. പിഴയും പലിശയും ഉൾപ്പെടെ 20,000 ഡോളറിൽ അധികം തുക തിരിച്ചടയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഒന്റാറിയോ സർക്കാർ അവതരിപ്പിച്ച ഒന്റാറിയോ ചൈൽഡ് കെയർ ആക്സസ് ആൻഡ് റിലീഫ് ഫ്രം എക്സ്പെൻസസ് (CARE) ടാക്സ് […]

യു.എസ് കുടിയേറ്റ നയം മാറ്റം; കാനഡയിലേക്കുള്ള അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന

Reading Time: < 1 minuteയു.എസ് നയം മാറ്റങ്ങൾ കാനഡയിലേക്കുള്ള അതിർത്തി കടന്നുള്ള അഭയാർത്ഥികളുടെ സമീപകാല വർദ്ധനവിന്റെ കാരണമെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന് വെനസ്വേലക്കാർക്കും ഹെയ്തിയൻകാർക്കും താൽക്കാലിക സംരക്ഷിത പദവി (ടിപിഎസ്) റദ്ദാക്കിയത് നാടുകടത്തൽ ഒഴിവാക്കാൻ യു.എസിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നു.കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകൾ അഭയം തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് കാണിക്കുന്നു: മാർച്ചിൽ 1,356 അപേക്ഷകൾ സമർപ്പിച്ചു, ഏപ്രിൽ ആദ്യ ആഴ്ചയിൽ മാത്രം 557 കൂടുതൽ അപേക്ഷകൾ ഫയൽ ചെയ്തു. യു.എസ് സംരക്ഷണം പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിക്കുന്നതിനാൽ, പലർക്കും […]

ഫെഡറൽ തെരഞ്ഞെടുപ്പ്; അഡ്വാൻസ് വോട്ടിങ് 18 മുതൽ ആരംഭിക്കും

Reading Time: < 1 minuteകാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ വാരാന്ത്യത്തിൽ അഡ്വാൻസ് വോട്ടിങ് ആരംഭിക്കും. വെള്ളിയാഴ്ച മുതൽ തിങ്കൾ വരെ വോട്ടർമാർക്ക് അവരുടെ നിയുക്ത പോളിംഗ് സ്റ്റേഷനുകളിൽ മുൻകൂർ വോട്ട് രേഖപ്പെടുത്താം. കൂടാതെ വോട്ടർമാർക്ക് മെയിൽ വഴിയും വോട്ട് രേഖപ്പെടുത്താം. എന്നാൽ ഏപ്രിൽ 22-ന് വൈകിട്ട് ആറുമണിക്ക് മുമ്പ് അപേക്ഷിക്കണമെന്ന് ഇലക്ഷൻസ് കാനഡ വ്യക്തമാക്കി. ഒരു പ്രത്യേക പാക്കേജ് അവരുടെ വിലാസത്തിലേക്ക് അയയ്ക്കും. പാക്കേജിനുള്ളിലെ ഫോമുകൾ പൂരിപ്പിച്ച് മെയിൽ വഴി തിരികെ നൽകാം. തപാൽ വഴിയാണ് തിരിച്ചയക്കുന്നതെങ്കിൽ, ഏപ്രിൽ […]

ബെൽ,റോജേഴ്‌സ് ജീവനക്കാരെന്ന വ്യാജേന വീടുകളില്‍ എത്തി തട്ടിപ്പ് നടത്തുന്നു; മുന്നറിയിപ്പ് നല്‍കി പോലീസ് 

Reading Time: < 1 minuteബെൽ,റോജേഴ്‌സ് ജീവനക്കാരെന്ന വ്യാജേന വീടുകളില്‍ എത്തി തട്ടിപ്പ് നടത്തുന്നതായി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗ്വാള്‍ഫ് പോലീസ്. തട്ടിപ്പുകാര്‍ ഫോണില്‍ വിളിക്കുകയും വീട് സന്ദര്‍ശിക്കാനെത്തിയതുമായുള്ള പരാതികള്‍ കമ്മ്യൂണിറ്റി അംഗങ്ങളില്‍ നിന്ന് ലഭിച്ചതായി പോലീസ് പറയുന്നു.ബെല്ലിനോ റോജേഴ്‌സിനോ വേണ്ടി ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ ഇളവോ കുറഞ്ഞ നിരക്കോ വാഗ്ദാനം ചെയ്താണ് എത്തുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇരകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും വീടുകളിലെത്തി നേരിട്ട് കാണാനും തട്ടിപ്പുകാര്‍ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു. പ്രോഗ്രാമുകളിലും സര്‍വീസുകളിലും രജിസ്റ്റര്‍ ചെയ്യാന്‍ ആളുകളെ സഹായിക്കാമെന്ന് […]

ഇത് ചരിത്രം; ബഹിരാകാശത്ത് പറന്നിറങ്ങി 6 വനിതകൾ

Reading Time: < 1 minuteടെക്സസ്∙ ചരിത്ര വിജയമായി ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്.ഒന്നിലേറെ അംഗങ്ങൾ പങ്കെടുക്കുന്ന ബഹിരാകാശ ദൗത്യത്തിൽ സംഘാംഗങ്ങൾ എല്ലാവരും വനിതകൾ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എൻഎസ് 31 ചരിത്രത്തിൽ ഇടം നേടുക. അമേരിക്കൻ മാധ്യമ പ്രവർത്തക […]

നാസയുടെ ഡിഇഐ മേധാവിയും ഇന്ത്യൻ വംശജ നീല രാജേന്ദ്രയെ പുറത്താക്കി ട്രംപ്

Reading Time: < 1 minuteവാഷിങ്ടൻ∙ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ. ഇത്തരം സംരംഭങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും […]