കനേഡിയൻ സർക്കാർ ഓരോ പ്രവിശ്യയിലെയും ജനസംഖ്യയെ അടിസ്ഥാനമാക്കി മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസ അപേക്ഷകളുടെ എണ്ണം ക്രമീകരിച്ചു. ചില പ്രവിശ്യകളില്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമ്പോള്‍ മറ്റുള്ള പ്രവിശ്യകളില്‍ ദേശീയ പരിധി ഉണ്ടായിരുന്നിട്ടും എണ്ണം വര്‍ധിക്കുന്നതായി കാണാനിടയുണ്ട്. ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ദേശീയ പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനര്‍ത്ഥം, 2024 ല്‍ കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഈ വര്‍ഷം പെര്‍മിറ്റ് കാലഹരണപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് തുല്യമായിരിക്കണമെന്നാണ്.
ഈ വര്‍ഷം 485,000 അംഗീകൃത സ്റ്റഡി പെര്‍മിറ്റുകളാണ് ഫെഡറല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 235,00 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഒന്റാരിയോയിലേക്ക് പോകും. ഒന്റാരിയോയ്ക്ക് 141,000 സ്റ്റഡി പെര്‍മിറ്റുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 49,800 സ്റ്റഡി പെര്‍മിറ്റുകളുടെ പ്രോജക്ടഡ് അപ്രൂവലോടെ 83,000 വിദ്യാര്‍ത്ഥികളെയാണ് ബീസി സ്വാഗതം ചെയ്യുക. കഴിഞ്ഞ വര്‍ഷം ബീസിക്ക് അനുവദിച്ച 60,864 വിസകളില്‍ നിന്ന് 18 ശതമാനം ഇടിവാണിത്. മാനിറ്റോബ, ന്യൂ ബ്രണ്‍സ്വിക്ക്, നോവ സ്‌കോട്ടിയ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ അംഗീകൃത വിദ്യാര്‍ത്ഥി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ 10 ശതമാനം വീതം കുറവുണ്ടാകും. ദേശീയതലത്തില്‍, കാനഡയുടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 28 ശതമാനം റയും. എന്നിരുന്നാലും ചില പ്രവിശ്യകളില്‍ വര്‍ദ്ധനവ് കാണും.
വിദ്യാര്‍ത്ഥികളുടെ എണ്ണം നിജപ്പെടുത്തി കാനഡ, ഏത് പ്രവിശ്യയിൽ അപേക്ഷിക്കണം
Reading Time: < 1 minute






