കാനഡ : കാനഡയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള 100 സിഇഒമാർ 2022 ഓടെ ശരാശരി തൊഴിലാളിയേക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞെന്ന് റിപ്പോർട്ട്.
കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ് (സിസിപിഎ) ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, സിഇഒമാരുടെ ശമ്പളം 2022 ൽ എല്ലാ റെക്കോർഡുകളും തകർത്തു. ഡാറ്റ പ്രകാരം , മുൻനിര സിഇഒമാർ മണിക്കൂറിൽ $7,162 സമ്പാദിക്കുന്നു. എന്നാൽ കാനഡയിലെ ശരാശരി തൊഴിലാളിയുടെ വാർഷിക വേതനം – $60,607 ആണ്. അത് നേടാൻ അവർ എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നു. 2022 ൽ മുൻനിര സിഇഒമാരുടെ ശരാശരി വേതനം 14.9 മില്യൺ ഡോളറാണെന്ന് റിപ്പോർട്ട് കണ്ടെത്തി. ശരാശരി തൊഴിലാളിയുടെ വേതനത്തിന്റെ 246 ഇരട്ടിയാണിത്. ഫാസ്റ്റ് ഫുഡ് ശൃംഖലകളിൽ ടിം ഹോർട്ടൺസ്, ബർഗർ കിംഗ്, പോപ്പെയ്‌സ് എന്നിവയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ബ്രാൻഡ്‌സ് ഇന്റർനാഷണലിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായ ജെ. പാട്രിക് ഡോയൽ പട്ടികയിൽ ഒന്നാമതാണ് ($151 മില്യൺ) സോഫ്റ്റ്‌വെയർ കമ്പനിയായ Dye & Durham Limited-ന്റെ CEO മാത്യു പ്രൗഡ് ($100 മില്യൺ ) രണ്ടാമതെത്തി. റോജേഴ്‌സ് സിഇഒ ടോണി സ്റ്റാഫിയേരി, ഷോപ്പിഫൈ സിഇഒ ടോബിയാസ് ലുട്ട്കെ, ലോബ്ലാവിനെ നിയന്ത്രിക്കുന്ന ജോർജ്ജ് വെസ്റ്റൺ ലിമിറ്റഡിന്റെ സിഇഒ ഗാലൻ ജി വെസ്റ്റൺ, എയർ കാനഡ സിഇഒ മൈക്കൽ റൂസോ എന്നിവരും പട്ടികയിലുണ്ട്.
