രാജ്യത്തുടനീളമുള്ള യോഗ്യരായ രക്ഷിതാക്കൾക്ക് പുതിയ കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) ഈ മാസം വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി. മാർച്ച് 20ന് രക്ഷിതാക്കൾക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി ആനുകൂല്യം 7,437 ഡോളറും ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി തുക 6,275 ഡോളറുമാണ് ലഭിക്കുക. കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകൾ നികത്താൻ സഹായിക്കുന്ന ഒരു പ്രധാന സാമ്പത്തിക സഹായ പദ്ധതിയാണ് കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB).
CCB പേയ്മെന്റുകൾ നിശ്ചയിക്കുന്നത് 2022 ടാക്സ് വർഷത്തിലെ ക്രമീകരിച്ച കുടുംബ വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ $34,863 വരുമാനമുള്ള ഒരു കുട്ടിമാത്രമുള്ള കുടുംബത്തിലെ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിവർഷം $7,437 അല്ലെങ്കിൽ പ്രതിമാസം $619.75 ലഭിക്കും. ആറ് മുതൽ പതിനേഴ് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിവർഷം $6,275 അല്ലെങ്കിൽ പ്രതിമാസം 522.91 ഡോളരുമാണ് ലഭിക്കുക. രണ്ട് കുട്ടികളുള്ള 34,863 ഡോളറിൽ താഴെ വരുമാനമുള്ള കുടുംബത്തിലെ ഓരോ കുട്ടിക്കും 6,2754 ഡോളറും കൂടാതെ 34,863 ഡോളർ മുതൽ 75,537 ഡോളർ വരെ വരുമാനമുള്ള കുടുംബത്തിന് വരുമാനത്തിന്റെ 13.5 ശതമാനമായിരിക്കും കാനഡ ചൈൽഡ് ബെനിഫിറ്റ് ലഭിക്കുക.
2024-ലെ വരാനിരിക്കുന്ന CCB പേയ്‌മെൻ്റ് തീയതികൾ
March 20, 2024
April 19, 2024
May 17, 2024
June 20, 2024
July 19, 2024
August 20, 2024
September 20, 2024
October 18, 2024
November 20, 2024
December 13, 2024
