dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡ; ഇമിഗ്രേഷൻ റിസൾട്ട് പുറത്ത് വിട്ട് നാല് പ്രവിശ്യകൾ

Reading Time: 2 minutes

ഒൻ്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി.കൂടാതെ ക്യുബെക്ക് പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ ഇൻവിറ്റേഷൻ നൽകി.
കനേഡിയൻ പ്രവിശ്യകളും പ്രദേശങ്ങളും (ക്യൂബെക്കും നുനാവുട്ടും ഒഴികെ) സ്വന്തം പിഎൻപികൾ പ്രവർത്തിപ്പിക്കുന്നു. ഈ പ്രോഗ്രാമുകളിലൂടെ പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കാവുന്നതാണ്. പ്രൊവിൻഷ്യൽ നാമനിർദ്ദേശം ലഭിക്കുന്ന എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് 600 CRS പോയിന്റുകൾ അധികമായി ലഭിക്കും. പ്രവിശ്യാ നാമനിർദ്ദേശം ലഭിക്കുന്നവർക്ക് സ്ഥിര താമസം നേടുന്നതിന് നേട്ടമുണ്ടായേക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഫെബ്രുവരി 3 മുതൽ 9 വരെ

ബ്രിട്ടീഷ് കൊളംബിയ

ഫെബ്രുവരി 6 ലെ ബ്രിട്ടീഷ് കൊളംബിയ BC PNP വഴി വിദഗ്ധ തൊഴിലാളികൾക്കും അന്താരാഷ്ട്ര ബിരുദധാരികൾക്കുമായി നാല് ടാർഗെറ്റഡ് നറുക്കെടുപ്പുകൾ നടത്തി.ഫെബ്രുവരി 6 ലെ നറുക്കെടുപ്പിലൂടെ 46 ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റൻസിനും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 പേർക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി. കൂടാതെ കാറ്റഗറി അധിഷ്‌ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 26 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.

ഒൻ്റാരിയോ

ഫെബ്രുവരി 6 ലെ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 2,086 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകിയിരുന്നു. ആരോഗ്യമേഖലയിലെ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു നറുക്കെടുപ്പ്.
379-നും 430-നും ഇടയിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ള 42 ഹെൽത്ത് കെയർ തൊഴിലുകളിൽ പരിചയമുള്ള എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. 2023-ൽ, 14 OINP HCP സ്ട്രീം നറുക്കെടുപ്പുകളിലൂടെ മൊത്തം 17,502 ഉദ്യോഗാർത്ഥികൾക്ക് പിആർ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ഫെബ്രുവരി 8-ന്, മൂന്ന് പുതിയ ഒൻ്റാറിയോ-OINP നറുക്കെടുപ്പുകളിലൂടെ 4,552 അപേക്ഷകർക്ക് സ്ഥിര താമസത്തിന് (PR) ഇൻവിറ്റേഷൻ നൽകിയിരുന്നു. ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് (എച്ച്‌സിപി)ക്ക് കീഴിലുള്ള OINP എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ, ഒൻ്റാറിയോ പ്രവിശ്യാ നോമിനേഷനുകൾക്കായി 2,118 ഉദ്യോേ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 471-നും 480-നും ഇടയിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ള 15 ടെക് തൊഴിലുകളിൽ ഉള്ള എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈലുകൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

മാനിറ്റോബ

ഫെബ്രുവരി 8-ന് നടത്തിയ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ 282 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 619 ഉള്ള 151 സ്കിൽഡ് വർക്കേഴ്സിനും, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീമിൽ 83 ഉദ്യോഗാർത്ഥികൾക്കും CRS സ്‌കോർ 713 ഉള്ള സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് വിഭാ​ഗത്തിത്തിൽ നിന്നായി 48 ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.

ക്യുബെക്ക്

ജനുവരി 24-ന് നടന്ന നറുക്കെടുപ്പിലൂടെ ണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലായി 1,007 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *