dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

അഗ്രി-ഫുഡ് പൈലറ്റ് പ്രോഗ്രാം നിർത്തി കാനഡ

Reading Time: < 1 minute

അഗ്രി-ഫുഡ് പൈലറ്റ് പ്രോഗ്രാം മതിയാക്കി ഐആർസിസി. അഗ്രി-ഫുഡ് പൈലറ്റിന് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത വിദേശ പൗരന്മാർക്ക് ഇനി ഈ പാതയിലൂടെ കനേഡിയൻ സ്ഥിര താമസത്തിന് അപേക്ഷിക്കാനാകില്ല. 2025 ഫെബ്രുവരി 13 ന് മുമ്പ് അപേക്ഷ സമർപ്പിച്ച വിദേശ പൗരന്മാരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് തുടരും.
2025 ജനുവരിയിൽ, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2025 ൽ പ്രോഗ്രാമിലേക്കുള്ള അപേക്ഷകരുടെ എണ്ണം 1,010 ആയി പരിമിതപ്പെടുത്തുമെന്ന് ഐആർസിസി പ്രഖ്യാപിച്ചിരുന്നു. ഓരോ വർഷവും പ്രോഗ്രാമിലേക്ക് 2,750 അപേക്ഷകളാണ് സ്വീകരിച്ചിരുന്നത്.

കാനഡയിലേക്ക് കുടിയേറാൻ ആലോചിക്കുന്ന കാർഷിക-ഭക്ഷ്യ തൊഴിലുകളിൽ പ്രവർത്തിക്കുന്ന വിദേശ പൗരന്മാർക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ, പുതുതായി ആരംഭിച്ച റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്, എക്സ്പ്രസ് എൻട്രി, അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം എന്നിവയുൾപ്പെടെയുള്ള ഇതര പാത്ത് വേ വഴി കാനഡയിലേക്ക് കുടിയേറാം.

Leave a comment

Your email address will not be published. Required fields are marked *