2025-ൽ വിദേശ പൗരന്മാർക്ക് സ്ഥിര താമസത്തിനായി നിരവധി പുതിയ ഇമിഗ്രേഷൻ പാത്ത് വേകൾ അവതരിപ്പിക്കാൻ ഒരുങ്ങി കാനഡ. രണ്ട് കെയർഗിവർ പൈലറ്റ് പ്രോഗ്രാമുകൾ, റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്, ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്, മാനിറ്റോബയുടെ വെസ്റ്റ് സെൻട്രൽ ഇമിഗ്രേഷൻ ഇനിഷ്യേറ്റീവ് പൈലറ്റ് എന്നിവയാണ് പുതിയ പ്രോഗ്രാമുകൾ.
കെയർഗിവർ പൈലറ്റ് പ്രോഗ്രാമുകൾ
ഹോം ചൈൽഡ് കെയർ പ്രൊവൈഡർ പൈലറ്റ്, ഹോം സപ്പോർട്ട് വർക്കർ പൈലറ്റ് എന്നിവയാണ് ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകുന്നതിനായി അവതരിപ്പിച്ച രണ്ട് പ്രോഗ്രാമുകൾ.
മുൻ പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമായി, ഹോംകെയർ തൊഴിലാളികൾക്ക് കാനഡയിൽ എത്തുമ്പോൾ സ്ഥിര താമസം (പിആർ) നൽകുന്നു.നതാൽക്കാലികമായി അല്ലെങ്കിൽ പാർട്ട് ടൈം പരിചരണം നൽകുന്ന ഓർഗനൈസേഷനുകളിൽ ജോലി ചെയ്യാനും ഹോം കെയർ തൊഴിലാളികളെ അനുവദിക്കും.
റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്
ഗ്രാമീണ മേഖലയിലെ തൊഴിലാളി ക്ഷാമം മറികടക്കാൻ സഹായിക്കുന്നതിനായാണ് റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. റൂറൽ ആൻഡ് നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റിൻ്റെ (ആർഎൻഐപി) വിജയത്തെ തുടർന്നാണ് ഐആർസിസി പുതിയ റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്
ഫ്രാങ്കോഫോൺ ന്യൂനപക്ഷ കമ്മ്യൂണിറ്റികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കാനഡയുടെ ഫ്രാങ്കോഫോൺ ഇമിഗ്രേഷൻ നയത്തിൻ്റെ ഭാഗമാണ് ഈ പ്രോഗ്രാം. ക്യുബെക്കിന് പുറത്തുള്ള ഫ്രാങ്കോഫോൺ ന്യൂനപക്ഷ കമ്മ്യൂണിറ്റികളിൽ സ്ഥിരതാമസമാക്കുന്ന ഫ്രഞ്ച് സംസാരിക്കുന്ന പുതുമുഖങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.
മാനിറ്റോബയുടെ വെസ്റ്റ് സെൻട്രൽ ഇമിഗ്രേഷൻ ഇനിഷ്യേറ്റീവ് പൈലറ്റ്
മാനിറ്റോബയുടെ ഗ്രാമീണ പടിഞ്ഞാറൻ-മധ്യ മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായാണ് മാനിറ്റോബയുടെ വെസ്റ്റ് സെൻട്രൽ ഇമിഗ്രേഷൻ ഇനിഷ്യേറ്റീവ് പൈലറ്റ് എന്ന പോരിൽ മൂന്ന് വർഷത്തെ പൈലറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴ് ഗ്രാമീണ മുനിസിപ്പാലിറ്റികളുമായും ഗാംബ്ലർ ഫസ്റ്റ് നേഷനുമായും ബന്ധപ്പെട്ട തൊഴിൽ ക്ഷാമം പരിഹരിക്കുന്ന എന്നതാണ് ലക്ഷ്യം.
