പെർമനന്റ് റെസിഡൻസി അപേക്ഷകളിൻ മേലുള്ള ഇമിഗ്രേഷൻ ഫീസിൽ വർദ്ധനവ് പ്രഖ്യാപിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( ഐആർസിസി ). ഏപ്രിൽ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും.
2020 മുതൽ എല്ലാ രണ്ടുവർഷം കൂടുമ്പോഴും ഐആർസിസി ഇമിഗ്രേഷൻ ഫീസ് വർദ്ധിപ്പിക്കാറുണ്ട്. 2022ലാണ് ഇത്തരത്തിൽ അവസാനം വർദ്ധന ഉണ്ടായത്. എന്നാൽ ഇത് താരതമ്യേന ചെറിയ വർദ്ധനവ് ആയിരുന്നു. മൂന്ന് ശതമാനമാണ് അന്ന് ഫീസ് വർദ്ധിച്ചത്. എന്നാൽ നിലവിൽ 12 മുതൽ 13 ശതമാനം വരെ നിരക്ക് വർദ്ധന ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. കൺസ്യൂമർ പ്രൈസ് ഇൻഡക്സിലെ വർദ്ധനയ്ക്ക് ആനുപാതികമാണ് നിലവിലെ വർദ്ധന.
കുട്ടികൾ സംരക്ഷിത വിഭാഗങ്ങളിൽ ഉള്ള വ്യക്തികൾ എന്നിവർ ഒഴികെ സ്ഥിര താമസത്തിനുള്ള എല്ലാ വിഭാഗം അപേക്ഷകാരും ഫീസ് അടക്കണം.
