dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food #Sports

കോപ്പയിൽ കാനഡയ്ക്ക് തോൽവി, ‘മെസി സംഘം’ ഫൈനലിൽ

Reading Time: < 1 minute

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കനേഡിയന്‍ സംഘത്തെ പരാജയപ്പെടുത്തിയാണ് നിലവിലത്തെ ചാമ്പ്യന്മാര്‍ ഫൈനലില്‍ കടന്നത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.
മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല.
രണ്ടാം പകുതിയെ ധന്യമാക്കിയത് മെസ്സിയുടെ ഗോളാണ്. ഈ കോപ്പയില്‍ ഇതാദ്യമായാണ് മെസ്സി ഗോള്‍ നേടുന്നത്. എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ അവസാന മിനിറ്റുകളില്‍ ചില കനേഡിയന്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും വലചലിപ്പിക്കാനായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ലിയോയുടെ സംഘം കോപ്പയുടെ ഫൈനല്‍ കളിക്കും

Leave a comment

Your email address will not be published. Required fields are marked *