കാനഡ: നോവ സ്കോട്ടിയയിൽ വാടക വർദ്ധനവ് അഞ്ച് ശതമാനമായി ഉയർത്തി. 2024 ജനുവരി 1 മുതൽ പ്രതിവർഷം അഞ്ച് ശതമാനമായി പരിധി നിശ്ചയിക്കാനാണ് പ്രവിശ്യ ഉദ്ദേശിക്കുന്നത്. 2020 മുതൽ രണ്ട് ശതമാനമായിരുന്നു അനുവദനീയമായ വർദ്ധനവ്. Rentals.ca യിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഹാലിഫാക്സിലെ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന്റെ ശരാശരി വാടക ഡിസംബർ വരെ പ്രതിമാസം $1,917 ആയിരുന്നു . അഞ്ച് ശതമാനം വർദ്ധന എന്ന പുതിയ മാറ്റത്തോടെ 2,012 ഡോളറായി കുതിച്ചുയർന്നു.നോവ സ്കോട്ടിയക്കാരിൽ മൂന്നിലൊന്ന് പേരും വാടകക്കാരാണ്. ഉയർന്ന ജീവിത ചെലവും വാടക പരിധിയിലെ മാറ്റവും ജനജീവിതം ബുദ്ധിമുട്ടിലാക്കുമെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു. കുടിയാൻമാരുടെയും ഭൂവുടമകളുടെയും അവകാശങ്ങളും ആവശ്യങ്ങളും തമ്മിൽ സന്തുലിതമാക്കാനാണ് വാടക പരിധി ഉയർത്തിയന്തെന്ന് റെസിഡൻഷ്യൽ ടെനൻസി നിയമത്തിന്റെ മേൽനോട്ടം വഹിക്കുന്ന സർവീസ് നോവ സ്കോട്ടിയയുടെ മന്ത്രി കോൾട്ടൺ ലെബ്ലാങ്ക് പറഞ്ഞു.
