കഴിഞ്ഞ വര്‍ഷം കാനഡയിലേക്ക് വരാന്‍ ശ്രമിച്ച സന്ദര്‍ശകരുടെയും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെയും വിദേശ തൊഴിലാളികളുടെയും അപേക്ഷകളില്‍ പകുതിയോളം അധികൃതര്‍ നിരസിച്ചു. കണക്കുകള്‍ പ്രകാരം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ 2024-ല്‍ 23,591,57 താത്ക്കാലിക താമസ അപേക്ഷകളാണ് നിരസിച്ചത്. ഏകദേശം 50 ശതമാനമാണ് ഈ കണക്ക്. തൊട്ടു മുമ്പത്തെ വര്‍ഷം 18,46,180 അപേക്ഷകളാണ് നിരസിച്ചത്. ഇത് മൊത്തം അപേക്ഷിച്ചവരുടെ 35 ശതമാനമായിരുന്നു.
പഠന അനുമതികള്‍, വര്‍ക്ക് പെര്‍മിറ്റുകള്‍, സന്ദര്‍ശക വിസകള്‍ എന്നിവ ഉള്‍പ്പെടുന്ന നിരസന നിരക്ക് കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ വര്‍ഷം സന്ദര്‍ശക വിസ അപേക്ഷകള്‍ നിരസിച്ചത് 1.95 ദശലക്ഷമാണ്. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ചവരുടെ 54 ശതമാനം വരുമിത്. 2023ല്‍ ഇത് 40 ശതമാനമായിരുന്നു.
പഠന പെര്‍മിറ്റ് അപേക്ഷകരില്‍ 290,317 പേരെയാണ് തള്ളിയത്. മൊത്തം അപേക്ഷിച്ചവരുടെ 52 ശതമാനമാണ് ഈ വര്‍ഷം തള്ളിയത്. കഴിഞ്ഞ വര്‍ഷം അത് 38 ശതമാനമായിരുന്നു.
കാനഡയില്‍ ജോലി ചെയ്യാനുള്ള അംഗീകാരത്തിന് അപേക്ഷിച്ചവരില്‍ 115,549 പേരുടേത് തള്ളിയപ്പോള്‍ ആകെ അപേക്ഷിച്ചവരുടെ 22 ശതമാനമായി. എന്നാല്‍ തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ നേരിയ കുറവ് ഇക്കാര്യത്തിലുണ്ട്. 2023ല്‍ 23 ശതമാനമായിരുന്നു തള്ളിയ എണ്ണം.
കോവിഡിന് ശേഷം കാനഡക്കാര്‍ നേരിടുന്ന ഭവന പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിക്കുന്നതും മൂലം വലിയ പൊതു സമ്മര്‍ദ്ദം നേരിടുന്ന രാജ്യത്തെ താത്ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 2025-ല്‍ 395,000 പുതിയ സ്ഥിര താമസക്കാരുടെ വാര്‍ഷിക ഉപഭോഗം 20 ശതമാനം കുറച്ചുകൊണ്ട് 2026-ല്‍ 380,000 ഉം 2027-ല്‍ 365,000 ഉം ആയി.
