ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള റിബേറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തി കാനഡ. ഇവി വാങ്ങുമ്പോഴോ ലീസിനെടുക്കുമ്പോഴോ കനേഡിയന്‍ പൗരന്മാര്‍ക്ക് 5,000 ഡോളര്‍ വരെ റിബേറ്റ് വാഗ്ദാനം ചെയ്യുന്ന ഇന്‍സെന്റീവ് പ്രോഗ്രാം ഫണ്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഫെഡറല്‍ ഗവണ്‍മെന്റ് താല്‍ക്കാലികമായി നിര്‍ത്തി. സീറോ എമിഷന്‍ വെഹിക്കിള്‍സ്(iZEV) പ്രോഗ്രാം വഴി നല്‍കുന്ന റിബേറ്റ് മതിയായ പണമില്ലാത്തതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കാനഡ വെബ്‌സൈറ്റില്‍ അറിയിച്ചു.
2019 ല്‍ ആരംഭിച്ച പ്രോഗ്രാമിലൂടെ 546,000 ലധികം വാഹനങ്ങള്‍ ഇന്‍സെന്റീവ് സഹിതം വില്‍ക്കുകയോ ലീസിനെടുക്കുകയോ ചെയ്തിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ പറയുന്നു.
2019 ലെ 3.1 ശതമാനത്തില്‍ നിന്ന് 2023 ല്‍ സീറോ എമിഷന്‍ വാഹനങ്ങള്‍ കാനഡയുടെ വിപണിയുടെ 11.7 ശതമാനമായിരുന്നു. 2026 ഓടെ വില്‍ക്കുന്ന എല്ലാ പുതിയ വാഹനങ്ങളുടെയും 20 ശതമാനവും 2035 ഓടെ 100 ശതമാനവും ഇലക്ട്രിക് ആയിരിക്കണമെന്ന് കാനഡ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇവി റിബേറ്റുകൾ താല്‍ക്കാലികമായി നിര്‍ത്തലാക്കി കാനഡ

Reading Time: < 1 minute