dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

തിരിച്ചടിക്കാൻ കാനഡ; യുഎസിനെതിരായി 29.8 ബില്യൺ ഡോളർ പ്രതികാര താരിഫ് പ്രഖ്യാപിച്ചേക്കും

Reading Time: < 1 minute

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്റ്റീൽ, അലൂമിനിയം താരിഫുകൾക്ക് മറുപടിയായി കാനഡ 29.8 ബില്യൺ ഡോളർ പ്രതികാര താരിഫുകൾ പ്രഖ്യാപിക്കുമെന്ന് കനേഡിയൻ ഉദ്യോഗസ്ഥൻ.
അതേസമയം സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് ട്രംപ് വർദ്ധിച്ച 25% ഇറക്കുമതി തീരുവ ഇന്ന്  പ്രാബല്യത്തിൽ വന്നു. അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഏറ്റവും വലിയ വിദേശ വിതരണക്കാരാണ് കാനഡ. ഞായറാഴ്ച ഭരണകക്ഷിയായ ലിബറലുകളുടെ നേതൃമത്സരത്തിൽ വിജയിച്ച മാർക്ക് കാർണി ഈ ആഴ്ച അധികാരം കൈമാറാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തയ്യാറെടുക്കുന്നതിനിടെയാണ് യു.എസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമായത്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ട്രംപുമായി സംസാരിക്കാൻ കഴിയില്ലെന്ന് കാർണി തിങ്കളാഴ്ച പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *