ഇന്ത്യയിൽ കുറ്റകൃത്യങ്ങളിൽ കണ്ണികളായവരെ കാനഡ സ്വാഗതം ചെയ്യുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭുവനേശ്വറിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിൽനിന്നുള്ള കുറ്റവാളികളെ കാനഡ സ്വാഗതംചെയ്യുകയാണെന്ന് പറഞ്ഞ അദ്ദേഹം കാനഡ വിസ നൽകിയവർ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളാണെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നതായും ചൂണ്ടിക്കാട്ടി. വ്യാജരേഖയിലാണ് ഒട്ടുമിക്കവരും വരുന്നത്. എന്നിട്ടും അവരെ അവിടെ താമസിക്കാൻ അനുവദിക്കുകയാണ്. അവിടെ എന്തെങ്കിലും സംഭവിച്ചാൽ അവരാണ് അതിൽ വിഷമിക്കേണ്ടതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാര്‍ കാനഡയില്‍ അറസ്റ്റിലായ സംഭവത്തിൽ ഇന്ത്യയുടെ ആശങ്ക കാനഡയെ അറിയിച്ചിട്ടുണ്ട്. നിജ്ജാര്‍ 2023 ജൂണ്‍ 18നാണ് ബ്രിട്ടിഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്കു പുറത്തു വെടിയേറ്റ് മരിച്ചത്.
ഇന്ത്യയിൽ കുറ്റകൃത്യങ്ങളിൽ കണ്ണികളായവരെ കാനഡ സ്വാഗതം ചെയ്യുന്നു : എസ്. ജയശങ്കര്‍
Reading Time: < 1 minute






