ശരാശരിയിലും ഉയർന്ന താപനിലയാകും ഈ വേനൽക്കാലത്ത് കാനഡയിൽ അനുഭവപ്പെടുകയെന്ന് എൻവയോൺമെന്റ് കാനഡയിലെ കാലാവസ്ഥ വിദഗ്ദ ജെന്നിഫർ സ്മിത്ത്. എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ സീസണൽ ഔട്ട് ലുക്ക് പ്രസന്റേഷനിൽ പങ്കെടുത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സ്മിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞുപോയ വസന്തകാലം വരാനിരിക്കുന്ന ചൂടേറിയ വേനൽക്കാലത്തിന്റെ ശക്തമായ സൂചനയാണ് നൽകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. വേനൽ മാസങ്ങളിൽ താപനില ഉയരും എന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ സാധാരണമായ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കുമെന്ന് സ്മിത്ത് വ്യക്തമാക്കി.
രാജ്യത്ത് അടുത്തിടെ ഉണ്ടായ കാട്ടുതീ വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കാൻ ഇടയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. കാട്ടുതീ ബാധിച്ച പ്രദേശങ്ങളിൽ മാത്രമല്ല ആയിരക്കണക്കിന് കിലോമീറ്റർ അകലെ വരെ ഇതിന്റെ പുക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അവർ പറഞ്ഞു.
ഈ വേനലിൽ കാനഡയിൽ ശരാശരിയിലും ഉയർന്ന താപനില അനുഭവപ്പെടും
Reading Time: < 1 minute






