സ്റ്റഡി പെർമിറ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനിടയിൽ ഒൻ്റാറിയോയിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥി അപേക്ഷകളിൽ കുറവുണ്ടായതായി റിപ്പോർട്ട്.
ഫെഡറൽ ഗവൺമെൻ്റ് സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറച്ചതിനെത്തുടർന്ന് ഈ വർഷം ഒൻ്റാറിയോയിൽ വിദ്യാർത്ഥി അപേക്ഷകളിൽ 23 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ തവണ 235,000 അപേക്ഷകളാണ് ലഭിച്ചിരുന്നെങ്കിൽ ഈ വർഷം 181,590 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.
181,000-ലധികം അന്തർദേശീയ വിദ്യാർത്ഥി അപേക്ഷകളിൽ നിന്ന് 116,740 അപേക്ഷകൾക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ വർഷവും 2026 ലും പുതിയ സ്റ്റുഡൻ്റ് വിസകളുടെ എണ്ണം കുറയ്ക്കുമെന്ന് ഫെഡറൽ ഗവൺമെൻ്റ് സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഒൻ്റാറിയോ കോളേജുകളിലെ എൻറോൾമെൻ്റുകൾ കുറയുന്നതിന് കാരണമായി. ഇതോടെ പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ജീവനക്കാരെ കുറയ്ക്കാനും കോളേജുകളെ പ്രേരിപ്പിച്ചു.
ഈ വർഷത്തെ അപേക്ഷകരിൽ 96 ശതമാനവും പൊതു സഹായം ലഭിക്കുന്ന ഒന്റാറിയോ കോളേജുകൾക്കും സർവകലാശാലകൾക്കും നൽകുമെന്ന് മന്ത്രാലയം പറഞ്ഞു, ബാക്കിയുള്ള നാല് ശതമാനം ഭാഷാ സ്കൂളുകൾക്ക്, സ്വകാര്യ സർവകലാശാലകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പോകും.
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിരിച്ചടി; അന്താരാഷ്‌ട്ര വിദ്യാർത്ഥി അപേക്ഷകളിൽ ഒൻ്റാറിയോയിൽ 23 ശതമാനം കുറവ്

Reading Time: < 1 minute