കാനഡയിലെ ഏറ്റവും സന്തോഷമുള്ള പ്രവിശ്യകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ക്യുബെക്ക്. പ്രകൃതി സൗന്ദര്യത്തിനും ഊർജ്ജസ്വലമായ നഗരങ്ങൾക്കും പേരുകേട്ട ആൽബർട്ട നാലാം സ്ഥാനം നേടി. വായു മലിനീകരണം, മാനസികാരോഗ്യം തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെ തങ്ങളുടെ ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ ആല്‍ബെർട്ടയിലെ ജനങ്ങൾ ശ്രമിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഏട്ട് പ്രധാന ജീവിത നിലവാര സൂചികകൾ വിശകലനം ചെയ്ത് ലക്കി ഡേയ്‌സ് ആണ് പഠനം നടത്തിയത്. ബീസി, ഒന്റാരിയോ എന്നീ പ്രവിശ്യകളാണ് ആല്‍ബെര്‍ട്ടയ്ക്ക് മുന്നിലുള്ളവ. 3.27 സ്‌കോറോടെ സസ്‌ക്കാച്ചെവനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ആല്‍ബെര്‍ട്ടയുടെ ഓവര്‍ഓള്‍ ഹാപ്പിനെസ്സ് സ്‌കോര്‍ 4.73 ആണ്. എന്നാല്‍ ഒന്നാം സ്ഥാനം നേടിയ ക്യുബെക്കിന്റെ സ്‌കോര്‍ 8.63 ആണ്.
ഉയര്‍ന്ന പണപ്പെരുപ്പം, മത്സരാധിഷ്ഠിത ഭവന വിപണി തുടങ്ങിയ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും വര്‍ഷം തോറും ആല്‍ബെര്‍ട്ടയില്‍ സന്തോഷം വര്‍ധിക്കുന്നുണ്ടെന്ന് കാല്‍ഗറി ഹെല്‍ത്ത് ഫൗണ്ടേഷന്റെ ക്വാളിറ്റി ഓഫ് ലൈഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
കാനഡയിലെ ഏറ്റവും സന്തോഷമുള്ള പ്രവിശ്യ?

Reading Time: < 1 minute