dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡയുടെ ഇമി​ഗ്രേഷൻ ബാക്ക്ലോ​ഗ് കുറഞ്ഞു

Reading Time: < 1 minute

കാനഡയുടെ ഇമി​ഗ്രേഷൻ ബാക്ക്ലോ​ഗ് കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇമി​ഗ്രേഷൻ ബാക്ക്ലോ​ഗിൽ 50,200 കുറവ് ഉണ്ടായതായി ഐആർസിസി റിപ്പോർട്ട് പറയുന്നു. 2025 ജനുവരി 31 വരെ 2,076,600 മൊത്തം ആപ്ലിക്കേഷനുകൾ ഇൻവെൻ്ററികളിലുണ്ട്. കഴിഞ്ഞ മാസം ബാക്ക്ലോ​ഗ് 64,200 കുറവ് ഉണ്ടായിരുന്നു. ജനുവരിയിൽ, 33,900 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്തതായും റിപ്പോർട്ട് പറയുന്നു. കൂടാതെ, 2024 ഏപ്രിൽ 1 മുതൽ 2025 ജനുവരി 31 വരെ 297,500 പുതിയ പൗരന്മാരെ സ്വാഗതം ചെയ്തു.
66,600 സ്റ്റഡി പെർമിറ്റ് അപേക്ഷകളും 137,600 വർക്ക് പെർമിറ്റ് അപേക്ഷകളും ഇമിഗ്രേഷൻ വകുപ്പ് അന്തിമമാക്കി.

പൗരത്വ അപേക്ഷ: ഡിസംബറിൽ 40,600 നിന്ന് ജനുവരിയിൽ 42,000 അപേക്ഷകൾ ബാക്ക്‌ലോഗ് വർധിച്ചു, ഈ വിഭാഗം താരതമ്യേന സ്ഥിരത നിലനിർത്തുന്നതായി ഐആർസിസി വ്യക്തമാക്കി. ബാക്ക്‌ലോഗ് 17.6 ശതമാനം.

സ്ഥിര താമസ അപേക്ഷ: ബാക്ക്‌ലോഗ് ഡിസംബറിലെ 344,700 ൽ നിന്ന് ജനുവരിയിൽ 356,400 ആയി ഉയർന്നു.

താത്കാലിക റസിഡൻസി അപേക്ഷ : ബാക്ക്‌ലോഗിൽ ഡിസംബറിലെ 557,000 ൽ നിന്ന് ജനുവരിയിൽ 493,700 ആയി കുറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *