ആപ്ലിക്കേഷനുകളും നിലവിലുള്ള ഇൻവെൻ്ററിയും അടക്കം കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് വർധിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC).
2024 മെയ് 31 വരെ മൊത്തം 2,220,000 പൗരത്വം, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രൊസസ്സ് ചെയ്യുന്നുണ്ട്. ഇവയിൽ, 878,400 അപേക്ഷകൾ ബാക്ക്‌ലോഗിലാണെന്നും റിപ്പോർട്ട് പറയുന്നു. ഏപ്രിലിൽ ഉണ്ടായ 897,100 അപേക്ഷകളുടെ ബാക്ക്‌ലോഗിൽ നിന്ന് നേരിയ പുരോഗതിയുണ്ടായതായും കണക്കുകൾ പറയുന്നു.
പൗരത്വ അപേക്ഷകൾ
ഈ വിഭാഗത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.മൊത്തം അപേക്ഷകളിൽ 17% മാത്രമാണ് ബാക്ക്‌ലോഗിൽ. ഏപ്രിലിൽ പൗരത്വ അപേക്ഷകളുടെ ബാക്ക്‌ലോഗ്ഡ് 47,400 ആയിരുന്നത് 2024 മെയ് 31 വരെ 43,000 ആയി കുറഞ്ഞു. ഇത് 9.2% പുരോഗതി രേഖപ്പെടുത്തുന്നു.
സ്ഥിര താമസ അപേക്ഷകൾ
ഏപ്രിൽ അവസാനത്തെ 302,400 ആയിരുന്ന ബാക്ക്‌ലോഗ് മെയ് അവസാനം 300,600 അപേക്ഷകളിലെത്തി. ബാക്ക്‌ലോഗിൽ സ്ഥിര താമസ അപേക്ഷകളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
താൽക്കാലിക റസിഡൻസി അപേക്ഷകൾ
ബാക്ക്‌ലോഗ് ഏപ്രിലിൽ 548,100 ആയിരുന്നത് 2024 മെയ് മാസത്തിൽ 534,800 ആയി കുറഞ്ഞു, ബാക്ക്‌ലോഗിൽ ഏകദേശം 2.4% പുരോഗതി രേഖപ്പെടുത്തി. അതോടൊപ്പം, സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്ത താൽക്കാലിക റസിഡൻസി അപേക്ഷകൾ 661,300 ൽ നിന്ന് 688,700 ആയി ഉയർന്നു, ഇത് പുതിയ ആപ്ലിക്കേഷനുകളുടെ വർദ്ധനവിനെ സൂചിപ്പിക്കുന്നു.
വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾ
എക്‌സ്‌പ്രസ് എൻട്രി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപി): ബാക്ക്‌ലോഗ് 24%
താൽക്കാലിക റസിഡൻ്റ് വിസകൾ: ബാക്ക്‌ലോഗ് 58%
വർക്ക് പെർമിറ്റുകൾ: ബാക്ക്‌ലോഗ് 53%