കാനഡയിൽ ഇന്ന് മുതൽ മിനിമം വേതനം വർധനവ് പ്രാബല്യത്തിൽ. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ(ESDC) പ്രകാരം, ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 17.30 ഡോളറായി ഉയരും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മിനിമം വേതനം മണിക്കൂറിന് 15.55 ഡോളറിൽ നിന്നും 16.65 ഡോലറായി സർക്കാർ ഉയർത്തിയിരുന്നു. ഫെഡറൽ മിനിമം വേതനം വർധിക്കുന്നതിനോടൊപ്പം അഞ്ച് കനേഡിയൻ പ്രവശ്യകളിലെ ജീവനക്കാർക്കും പുതിയ മിനിമം വേതനം ഏപ്രിൽ 1 മുതൽ ലഭിക്കും.
ന്യൂബ്രൺസ്‌വിക്ക്(15.30 ഡോളർ), യുകോൺ(17.59 ഡോളർ), ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ(15.60 ഡോളർ), നോവ സ്‌കോഷ്യ(15.20 ഡോളർ), പ്രിൻസ് എഡ്വേർഡ് ഐലൻഡ്(15.40 ഡോളർ) എന്നിവ ഉൾപ്പെടെ പല പ്രവിശ്യകളും മിനിമം വേതനം ഉയർത്തി. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഒക്ടോബർ 1 ന് വീണ്ടും മിനിമം വേതനം 16 ഡോളറായി വർധിപ്പിക്കും.
