വര്‍ധിക്കുന്ന കുടിയേറ്റം കാരണം കാനഡയിലെ ജനസംഖ്യ 2073 ല്‍ 63 മില്യണിലെത്തുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. 85 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം മൂന്നിരട്ടിയാകുമെന്നും ഏജൻസി വ്യക്തമാക്കുന്നു.
2023 ല്‍ 40 മില്യണ്‍ ആയിരുന്ന ജനസംഖ്യ 2073 ആകുമ്പോഴേക്കും 47 മില്യണിനും 80 മില്യണിനും ഇടയിലായിരിക്കുമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ശരാശരി 1.12 ശതമാനം ആയിരുന്ന വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2073 ആകുമ്പോഴേക്കും 0.79 ശതമാനമായി കുറയും. 85 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകളുടെ ജനസംഖ്യ നിരക്ക് 2023 ലെ 896,600 ല്‍ നിന്ന് 2073 ഓടെ 3.3 മില്യണിനും 4.3 മില്യണിനും ഇടയിലായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാനഡയിലെ ജനസംഖ്യ 2073 ല്‍ 63 മില്യണിലെത്തും; സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ
Reading Time: < 1 minute






