കാനഡയിലെ പ്രാഥമിക ആരോഗ്യ പരിചരണ സംവിധാനത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് കനേഡിയന്മാർ.10,000 ത്തോളം പൗരന്മാരെ പങ്കെടുപ്പിച്ച് ടൊറന്റോ ആസ്ഥാനമായുള്ള ഗവേഷക സംഘമാണ് സര്‍വേ നടത്തിയത്. ഈ സ്ഥിതിയിൽ രോഗികള്‍ പ്രതിസന്ധിയിലാണെന്നും സര്‍വേയില്‍ പ്രതികരിച്ചവര്‍ വ്യക്തമാക്കി.
ഫാമിലി ഡോക്ടര്‍മാരുടെ ക്ഷാമം രാജ്യത്ത് വെല്ലുവിളി സൃഷ്ടിക്കുന്നതായും കനേഡിയന്മാർ പറഞ്ഞു. ടൊറന്റോ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലിലെ MAP സെന്റര്‍ ഫോര്‍ അര്‍ബന്‍ ഹെല്‍ത്ത് സൊല്യൂഷന്‍സിലെ ഫാമിലി ഡോക്ടറും ശാസ്ത്രജ്ഞയുമായ ഡോ. താരാ കിരണ്‍ നേതൃത്വം നല്‍കുന്ന സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രാഥമിക പരിചരണം വലിയൊരു വിഭാഗം ആളുകള്‍ക്ക് ഇന്ന് ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുതിര്‍ന്ന കനേഡിയന്‍ പൗരന്മാരില്‍ 22 ശതമാനം(ഏകദേശം 6.5 മില്യണ്‍)പേര്‍ക്ക് സ്ഥിരമായി കാണാന്‍ കഴിയുന്ന ഫാമിലി ഡോക്ടറോ നഴ്‌സ് പ്രാക്ടീഷണറോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നം വര്‍ഷം തോറും വര്‍ധിക്കുന്നതായി ജനങ്ങള്‍ കൂട്ടിച്ചേർത്തു.
