dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

കാനഡയുടെ സബ്- ആർട്ടിക് ഒരു കാലത്ത് ഉഷ്ണമേഖലയായിരുന്നു; പഠനം

Reading Time: < 1 minute

കാനഡയിലെ സബ്- ആർട്ടിക് മേഖലകളിൽ ഈന്തപ്പനകൾ തഴച്ചുവളർന്നിരുന്നതായി പഠനം. ഇത് പുരാതന ആർട്ടിക് കാലാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതായി കണക്റ്റിക്കട്ട് കോളേജിലെ പ്രൊഫസറായ പീറ്റർ സിവറിൻ്റെ നേതൃത്വത്തിലുള്ള പഠനം പറയുന്നു. ഏകദേശം 48 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശൈത്യകാലത്ത് പോലും ഈ പ്രദേശത്ത് വർഷം മുഴുവനും ചൂട് അനുഭവപ്പെട്ടതായി പഠനം പറയുന്നു.
കാനഡയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ പുരാതന തടാക തീര അവശിഷ്ടങ്ങളിൽ കണ്ടെത്തിയ ഫൈറ്റോലിത്ത്സ് എന്ന സസ്യങ്ങളിൽ നിന്നുള്ള ചെറിയ സിലിക്ക ഘടനകൾ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. പ്രദേശത്തെ ഫോസിൽ സൈറ്റായ ജിറാഫ് കിംബർലൈറ്റ് പൈപ്പ് എന്ന സ്ഥലത്ത് നിന്നാണ് ഫോസിലുകൾ വേർതിരിച്ചെടുത്തത്.
വാം വാട്ടർ സ്പീഷീസുകളുടെ അവശ്ഷ്ടങ്ങൾക്കൊപ്പം ഈന്തപ്പന ഫോസിലുകളും കണ്ടെത്തിയതിലൂടെ ആർട്ടിക് ഒരു കാലത്ത് മഞ്ഞ് രഹിതമായിരുന്നുവെന്നും ഇന്നത്തെ ഉപ ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് സമാനമായ കാലാവസ്ഥയുണ്ടായിരുന്നുവെന്നും പഠനം പറയുന്നു.
ഈ കണ്ടെത്തലുകൾ ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം പ്രവചിക്കുന്ന മാതൃകകൾ പരിഷ്കരിക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. ഈ ചരിത്രാതീത ആർട്ടിക് പ്രദേശം സമൃദ്ധവും മിതശീതോഷ്ണവുമായ ആവാസവ്യവസ്ഥയുള്ള എന്ന പ്രദേഷമാണെന്ന ആശയത്തെ ശക്തിപ്പെടുത്തുന്ന ജലജീവികളുടെ സാന്നിധ്യം കൂടുതൽ പിന്തുണ നൽകുന്നതായി പഠനം പറയുന്നു. അതേസമയം വടക്കൻ അർദ്ധഗോളത്തിൽ എവിടെയാണ് ഐസ് ആദ്യമായി രൂപപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള മുൻകാല അനുമാനങ്ങളെ ഈ പഠനം വെല്ലുവിളിക്കുന്നുവെന്ന് ഗവേഷകർ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *