ഏപ്രിൽ 8 ന് നടക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷികാനൊരുങ്ങി കാനഡ. രാജ്യത്തിനും പുറത്തുനിന്നുമുള്ള ആയിരക്കണക്കിന് സന്ദർശകരെ സ്വീകരിക്കാൻ ഒന്റാറിയോ, ക്യൂബെക്, ന്യൂ ബ്രൺസ്വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ നഗരങ്ങൾ ഒരുങ്ങി. സൂര്യഗ്രഹണം ന്യൂബ്രൺസ് വിക് മിറാമിച്ചിയെ സംബന്ധിച്ചിടത്തോളം ടൂറിസം സീസണിലെ ഹൈലൈറ്റ് ആയിരിക്കുമെന്ന് സാമ്പത്തിക വികസന ഓഫീസർ പോൾ മക്‌ഗ്രോ പറയുന്നു. സൂര്യഗ്രഹണത്തിന്റെ ഭാഗമായി അറ്റ്‌ലാൻ്റിക് കാനഡയിലുടനീളം വാരാന്ത്യത്തിൽ ഡ്രോൺ ലൈറ്റ് ഷോ, ജ്യോതിശാസ്ത്ര കോൺഫറൻസ്, മ്യൂസിക് ഫെസ്റ്റിവൽ എന്നിവ സന്ദർശകർക്കായി ഒരുക്കിട്ടുണ്ട്. ഏകദേശം 18,000 ജനസംഖ്യയുള്ള ഈ പട്ടണം 20,000 ഗ്രഹണ കണ്ണടകൾ (eclipse eyewear) ഓർഡർ ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങൾക്കും ഗ്രഹണ ഉപകരണങ്ങൾ വിൽക്കാനുള്ള അവസരവും നൽകുന്നുണ്ട്. ഗ്രഹണ ദിവസം Miramichi-Chatham വിമാനത്താവളം പാർക്കിംഗ് സ്ഥലത്തേക്ക് സൗജന്യമായി ഗ്രഹണം കാണാമെന്നും മക്‌ഗ്രാ പറഞ്ഞു.
