നിയന്ത്രണങ്ങളും നിബന്ധനകളും ഏറെ ഉണ്ടെങ്കിലും പുതുതായി കുടിയേറുന്നവർക്ക് കാനഡ ഇന്നും പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ തന്നെയാണ്. ഇത്തരത്തിൽ എത്തുന്നവരെ കുഴയ്ക്കുന്ന ഒരു പ്രധാന കാര്യം ഏത് നഗരം തെരഞ്ഞെടുക്കണം എന്നതാണ്. തൊഴിൽ അവസരങ്ങൾ, കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന മറ്റ് സേവനങ്ങൾ, സാംസ്കാരിക സമ്പന്നത എന്നിവയെല്ലാം കൊണ്ട് മികച്ച് നിൽക്കുന്ന കനേഡിയൻ നഗരങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.
ടൊറന്റോ, ഒന്റാരിയോ
ഫിനാൻസ്, ടെക്നോളജി, വിദ്യാഭ്യാസം, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന അവസരങ്ങൾ ധാരാളമുള്ള നഗരമാണ് ടൊറന്റോ. സെറ്റിൽമെന്റ് പ്രോഗ്രാമുകൾ, ഭാഷാ പരിശീലന പരിപാടികൾ എന്നിവയെല്ലാം നൽകി നഗരം പുതുതായി എത്തുന്നവരെ പിന്തുണക്കുന്നു.
വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ
വാൻകൂവറിലെ സമ്പന്നമായ ബിസിനസ് മേഖലയാണ് പുതുതായി എത്തുന്നവർക്ക് ഏറെ പ്രിയം. സാങ്കേതികം, സിനിമാ നിർമ്മാണം, വിനോദസഞ്ചാരം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ നഗരം തൊഴിലുകൾ മുന്നോട്ടുവയ്ക്കുന്നു. കമ്മ്യൂണിറ്റി സെന്ററുകൾ, ഭാഷാ സ്കൂളുകൾ എന്നിങ്ങനെ കുടിയേറ്റത്തെ പിന്തുണക്കുന്ന വിവിധ ഘടകങ്ങൾ നഗരത്തിലുണ്ട്.
മോൺട്രിയാൽ, ക്യുബെക്
മറ്റ് കനേഡിയൻ നഗരങ്ങളെ അപേക്ഷിച്ച് ജീവിത ചെലവ് കുറവാണ് എന്നാണ് എന്നതാണ് മോൺട്രിയാലിന്റെ പ്രത്യേകത. നഗരത്തിന്റെ വൈവിധ്യമായ സമ്പദ് വ്യവസ്ഥ, ബഹിരാകാശ സാങ്കേതിക വിദ്യ, ഗെയിമിംഗ്, ഫാർമസ്യൂട്ടിക്കൽസ്, കൃത്രിമ ബുദ്ധി തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിലുകൾ മുന്നോട്ടുവയ്ക്കുന്നു.
കാൽഗറി, ആൽബർട്ട
ഊർജ്ജ മേഖലയാണ് കാൽഗറിയുടെ ഏറ്റവും വലിയ ശക്തി. ഫിനാൻസ്, ടെക്നോളജി, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലും അവസരമുണ്ട്. വളർന്നു കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥ, ഉയർന്ന ജീവിത നിലവാരം എന്നിവയും ശ്രദ്ധേയമാണ്.
എഡ്മണ്ടൺ, ആൽബർട്ട
ഓയിൽ, ഇൻഡസ്ട്രി, ഹെൽത്ത് കെയർ, എഞ്ചിനിയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച് നിൽക്കുന്ന നഗരമാണ് എഡ്മണ്ടൺ. വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന നിരക്കിലുള്ള വീടുകൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവ നഗരത്തിന്റെ പ്രത്യേകതകളാണ്.
ഒട്ടാവ, ഒന്റാരിയോ
കാനഡയുടെ തലസ്ഥാന നഗരം കൂടിയാണ് ഒട്ടാവ. വിവിധങ്ങളായ സർക്കാർ സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഹെൽത്ത് കെയർ സംവിധാനങ്ങൾ എന്നിവ ഇവിടെ ഉണ്ട്. ഭാഷാ പരിശീലന പരിപാടികൾ, തൊഴിൽ അവസരങ്ങൾ, സെറ്റിൽമെന്റ് സേവനങ്ങൾ, എന്നിവയെല്ലാം നഗരം നൽകുന്നുണ്ട്.