കഴിഞ്ഞ ദശാബ്ദങ്ങളെ അപേക്ഷിച്ച് കാനഡയിൽ പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കുന്നത് കുറവാണെന്ന് റിപ്പോര്‍ട്ട്. സമീപ വര്‍ഷങ്ങളില്‍ 76 ശതമാനം പേര്‍ പേര്‍ പൗരത്വം നേടിയപ്പോള്‍ 46 ശതമാനം പേര്‍ക്ക് മാത്രമാണ് 2021 ല്‍ കനേഡിയന്‍ പൗരത്വം ലഭിച്ചത്. 25 വര്‍ഷത്തിനിടെ പൗരത്വം നേടിയവരുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു.
2016 നും 2021 നും ഇടയിലാണ് പൗരത്വ അപേക്ഷകളില്‍ കുത്തനെ ഇടിവ് സംഭവിച്ചത്. സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത കൂടുതല്‍ പ്രകടമായതായി സൂചിപ്പിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള പുതിയവരേക്കാള്‍ ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കനേഡിയന്‍ പൗരത്വം നേടാനുള്ള കുറഞ്ഞുവരികയാണ്.
