കനേഡിയന്മാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. 2016 ലെ കണക്കനുസരിച്ച് ഇത് ഏകദേശം നാല് മില്യണ്‍ കടന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 11 ശതമാനത്തിലധികം വരും. അമേരിക്ക, ഹോങ്കോംങ്, യുകെ, ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമാമായും കാനഡയില്‍ നിന്നും കുടിയേറിത്താമസിക്കുന്നത്
കുടിയേറ്റക്കാരില്‍ 15 ശതമാനത്തിലധികം പേര്‍ സ്ഥിരതാമസക്കാരായി മാറിയതിന് ശേഷം 20 വര്‍ഷത്തിനുള്ളില്‍ കാനഡ വിടാന്‍ തീരുമാനിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നുകില്‍ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുകയോ അല്ലെങ്കില്‍ റ്റൊരു രാജ്യത്തേക്ക് കുടിയേറുകയോ ആണ് ചെയ്യുക.
കനേഡിയന്മാർക്ക് രാജ്യത്തോടുള്ള ഇഷ്ടം കുറയുന്നു; റിപ്പോർട്ട്

Reading Time: < 1 minute