മോഷ്ടിച്ച കാറുകൾ കണ്ടെത്തുനന്തിൽ മൂന്നിൽ രണ്ട് കനേഡിയന്മാർക്കും പോലീസിൽ സംശയമുള്ളതായി സർവേ. മോഷ്ടിച്ച കാറുകൾ വീണ്ടെടുക്കാൻ പോലീസിന് കഴിയുമോ എന്ന് ഭൂരിഭാഗം കനേഡിയൻമാരും സംശയിക്കുന്നതായി നാനോസ് സർവേ.
രാജ്യത്തുടനീളമുള്ള 1,000 മുതിർന്നവരിൽ നടത്തിയ സർവേ നടത്തിയത്. നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 38 ശതമാനം പേർ പോലീസിന്റെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളിൽ വിശ്വാസമില്ലെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, 30 ശതമാനം പേർ പോലീസിന്റെ കഴിവിൽ വിശ്വാസമില്ലെന്നും സൂചന നൽകി. വാഹനങ്ങൾ കണ്ടെത്താൻ പോലീസിന് കഴിയുമെന്ന് 4 ശതമാനം പേർ മാത്രമാണ് സർവേയിൽ പറഞ്ഞത്.
സർവേയിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ പേർ പോലീസിന്റെ പ്രവർത്തനത്തെക്കുറിച്ച് നിരാശ പ്രകടിപ്പിച്ചു. 40 ശതമാനത്തിലധികം പേർ പറഞ്ഞത്, കഴിഞ്ഞ 10 വർഷങ്ങളെ അപേക്ഷിച്ച് പോലീസ് വാഹനങ്ങൾ കണ്ടെത്തുന്നതിൽ വളരെ മോശമായോ പ്രവർത്തനം നടത്തുന്നുവെന്നാണ്. 26 ശതമാനം പേർ കാര്യങ്ങൾ മുമ്പ് പോലെ തന്നെയാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ഏകദേശം 15 ശതമാനം പേർ മാത്രമാണ് 2014 മുതൽ നഷ്ടപ്പെട്ട വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ മെച്ചപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടത്. 17 ശതമാനം പേർ തങ്ങൾക്ക് ഉറപ്പില്ലെന്നും പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിൽ പോലീസിൽ വിശ്വാസമില്ലെന്ന് കനേഡിയന്മാർ

Reading Time: < 1 minute